പതിനെട്ട് വർഷത്തിനു ശേഷം ഫോം മാറ്റിങ്‌സ്‌ ലാഭത്തിൽ; സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്

പതിനെട്ട് വർഷത്തിനു ശേഷം ഫോം മാറ്റിങ്‌സ്‌ ലാഭത്തിലായ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്.തൊഴിലാളികൾക്ക്‌ നൽകാനുണ്ടായിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശിക മുഴുവനും കൊടുത്ത ശേഷവും 3 ലക്ഷം രൂപ ലാഭം കൈവരിക്കാൻ ഫോം മാറ്റിങ്സിന് ഇത്തവണ സാധിച്ചുവെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ:എം സി റോഡിൽ വാഹനാപകടം; കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ഗുരുതര പരിക്ക്

കുടിശ്ശികയിനത്തിൽ 1.40 കോടി രൂപയായിരുന്നു വിതരണം ചെയ്യാനുണ്ടായിരുന്നത്‌. 2019-20 വർഷത്തിൽ രണ്ടുകോടി രൂപയുടെ നഷ്ടത്തിലായിരുന്നു പ്രവർത്തിച്ച ഫോം മാറ്റിങ്സ്‌ 2020-21 ആയപ്പോൾ നഷ്‌ടം 40 ലക്ഷത്തിലേക്ക്‌ കുറച്ചു.2021 മുതൽ 23 കാലഘട്ടത്തിൽ നഷ്‌ടം 1.50 ലക്ഷം രൂപയാക്കി എന്നും തുടർന്നാണ്‌ ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭത്തിലേക്ക്‌ കുതിച്ചത്‌ എന്നും മന്ത്രി വ്യക്തമാക്കി.
കയർ കോർപ്പറേഷനുമായി ലയനത്തിനൊരുങ്ങുന്ന ഫോം മാറ്റിങ്സ് വരും വർഷങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്നും മന്ത്രി കുറിച്ചു.

ALSO READ:യുവാവിനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പതിനെട്ട് വർഷത്തിനുശേഷം ഫോം മാറ്റിങ്‌സ്‌ ലാഭത്തിലായ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. തൊഴിലാളികൾക്ക്‌ നൽകാനുണ്ടായിരുന്ന ആനുകൂല്യങ്ങളുടെ കുടിശ്ശിക മുഴുവനും കൊടുത്ത ശേഷവും 3ലക്ഷം രൂപ ലാഭം കൈവരിക്കാൻ ഫോം മാറ്റിങ്സിന് ഇത്തവണ സാധിച്ചു. കുടിശ്ശികയിനത്തിൽ 1.40 കോടി രൂപയായിരുന്നു വിതരണം ചെയ്യാനുണ്ടായിരുന്നത്‌. 2019-20 വർഷത്തിൽ രണ്ടുകോടി രൂപയുടെ നഷ്ടത്തിലായിരുന്നു പ്രവർത്തിച്ചത്‌. 2020-21 ആയപ്പോൾ നഷ്‌ടം 40 ലക്ഷത്തിലേക്ക്‌ കുറച്ചു. 2021 മുതൽ 23 കാലഘട്ടത്തിൽ നഷ്‌ടം 1.50 ലക്ഷം രൂപയാക്കി. തുടർന്നാണ്‌ ഇപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലാഭത്തിലേക്ക്‌ കുതിച്ചത്‌. കയർ കോർപ്പറേഷനുമായി ലയനത്തിനൊരുങ്ങുന്ന ഫോം മാറ്റിങ്സ് വരും വർഷങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News