ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ട ജെന്‍ റോബോട്ടിക്സ് കേരളത്തിലാണെന്ന് എത്രപേർക്ക് അറിയാം? മന്ത്രി പി രാജീവ്

രാജ്യത്തെ തന്നെ ഏറ്റവും മികച്ച മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട ജെന്‍ റോബോട്ടിക്സിനെ കുറിച്ച് മന്ത്രി പി രാജീവ്. ഇത് പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് എത്രപേർക്കറിയാം എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. 2023ലെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോബ്സ് മാഗസീൻ തയ്യാറാക്കിയ ‘ഫോബ്സ് ഏഷ്യ 30-അണ്ടർ 30′ ലിസ്റ്റിൽ ജെന്‍ റോബോട്ടിക്സ് ഉൾപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്ഥാപകരിലൊരാൾ ഇതിനെകുറിച്ച് വീഡിയോ പങ്കുവെച്ചു.

ഈ കമ്പനി എങ്ങനെയാണ് ഉണ്ടായതെന്നും ഈ യുവസംരംഭകർക്ക് സംസ്ഥാന സർക്കാർ നൽകിയ പിന്തുണ ഇവർക്ക് എത്രമാത്രം സഹായകമായെന്നും ഈ വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായി കേരളം എങ്ങനെ മാറിയെന്ന ചോദ്യത്തിൻ്റെ ഉത്തരം കൂടിയാണ് ഉടമയുടെ സ്ഥാപകരിലൊരാളായ റാഷിദിൻ്റെ വാക്കുകൾ എന്നും മന്ത്രി പറഞ്ഞു.

ALSO READ: കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

രാജ്യത്തെതന്നെ ഏറ്റവും മികച്ച മൂന്ന് ആർടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്ട്ടപ്പുകളിലൊന്നായി ഈ വർഷം തെരഞ്ഞെടുക്കപ്പെട്ട, 2023ലെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോബ്സ് മാഗസീൻ തയ്യാറാക്കിയ ‘ഫോബ്സ് ഏഷ്യ 30-അണ്ടർ 30′ ലിസ്റ്റിൽ ഉൾപ്പെട്ട ജെന് റോബോട്ടിക്സ് പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് എത്രപേർക്ക് അറിയാം? ഈ കമ്പനി എങ്ങനെയാണ് ഉണ്ടായതെന്നും ഈ യുവസംരംഭകർക്ക് സംസ്ഥാന സർക്കാർ നൽകിയ പിന്തുണ ഇവർക്ക് എത്രമാത്രം സഹായകമായെന്നും പറയുന്നത് സ്ഥാപനത്തിൻ്റെ സ്ഥാപകരിലൊരാളായ റാഷിദാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമായി കേരളം എങ്ങനെ മാറിയെന്ന ചോദ്യത്തിൻ്റെ ഉത്തരം കൂടിയാണ് റാഷിദിൻ്റെ വാക്കുകൾ.

ALSO READ: വനിതാ പ്രീമിയര്‍ ലീഗ്; ആവേശപോരാട്ടത്തില്‍ ഫൈനലിലെത്തി ബാംഗ്ലൂര്‍; താരമായി മലയാളി സ്പിന്നര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News