‘ഒറ്റ ദിവസം കൊണ്ട് സ്റ്റാൾ കാലി’ ; സന്തോഷത്തിൽ അരുണാചൽ പ്രദേശ് കലാകാരി

ബാംബു ഫെസ്റ്റിൽ ആദ്യദിവസം തന്നെ മുള പുഷ്പങ്ങളെല്ലാം വിറ്റു തീർന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. ദിവസങ്ങൾ പണിപ്പെട്ട് ഉണ്ടാക്കിയ നല്ല സുന്ദരൻ ആദ്യദിവസം തന്നെ വിറ്റു തീർന്നതിന്റെ സന്തോഷത്തിൽ പുതു പുഷ്പ്പങ്ങൾ നിർമ്മിക്കുകയാണ് ഈ കലാകാരി എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

കേരള ബാംബൂ ഫെസ്റ്റ് സന്ദർശിക്കാനെത്തിയെ സ്‌പെയിനിൽ നിന്നുള്ള നിന്നുള്ള വിദേശ സഞ്ചാരി 50,000 രൂപയുടെ പുഷ്പ്പങ്ങളാണ് ഈ ഒരൊറ്റ സ്റ്റാളിൽ നിന്നും സ്വന്തമാക്കിയത് എന്നും കരകൗശല വിദഗ്ധരുടെ പ്രകടന മികവും ഉത്പന്നത്തിന്റെ ഗുണമേന്മയും മന്ത്രി കുറിച്ചു. ഇതിൽ ആകൃഷ്ടരായി നിരവധി സന്ദർശകരാണ് ഇത്തരം മികവുറ്റ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ എത്തുന്നത്.

സന്ദർശകരുടെ നിർലോഭമായ പിന്തുണയും സഹകരണവും ഓരോ വർഷവും മികവുറ്റ ഉത്പ്പന്നങ്ങൾ ബാംബൂ ഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നതിന് കലാകാരന്മാർക്ക് ഊർജം നൽകുന്നു എന്നും മന്ത്രി വ്യക്തമാക്കി. 200 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ആസാം, ത്രിപുര, ഛത്തീസ്ഗഡ്, തെലങ്കാന, തമിഴ്നാട്, മണിപ്പൂർ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ മറ്റു 10 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 300 ലധികം മുള കരകൗശല പ്രവർത്തകരാണ് ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ഭൂട്ടാനിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തവും മേളയുടെ മാറ്റ് കൂട്ടുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പോസ്റ്റ്

ഒറ്റ ദിവസം കൊണ്ട് സ്റ്റാൾ കാലി

21-ാമത് കേരള ബാംബു ഫെസ്റ്റിൽ തുറന്ന ദിവസം തന്നെ സ്റ്റാൾ പൂട്ടേണ്ടിവന്നിരിക്കുകയാണ് അരുണാചൽ പ്രദേശിൽ നിന്നുമെത്തിയ കലാകാരിക്ക്. ദിവസങ്ങൾ പണിപ്പെട്ട് ഉണ്ടാക്കിയ നല്ല സുന്ദരൻ മുള പുഷ്പങ്ങളെല്ലാം ആദ്യദിവസം തന്നെ വിറ്റു തീർന്നതിന്റെ സന്തോഷത്തിൽ പുതു പുഷ്പ്പങ്ങൾ നിർമ്മിക്കുകയാണ് ഇവരിപ്പോൾ. കേരള ബാംബൂ ഫെസ്റ്റ് സന്ദര്ശിക്കാനെത്തിയെ സ്‌പെയിനിൽ നിന്നുള്ള നിന്നുള്ള വിദേശ സഞ്ചാരി 50,000 രൂപയുടെ പുഷ്പ്പങ്ങളാണ് ഈ ഒരൊറ്റ സ്റ്റാളിൽ നിന്നും സ്വന്തമാക്കിയത്. കരകൗശല വിദഗ്ധരുടെ പ്രകടന മികവും ഉത്പന്നത്തിന്റെ ഗുണമേന്മയിലും സൗന്ദര്യത്തിലും ആകൃഷ്ടരായി നിരവധി സന്ദർശകരാണ് ഇത്തരം മികവുറ്റ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ എത്തുന്നത്. സന്ദർശകരുടെ നിർലോഭമായ പിന്തുണയും സഹകരണവും ഓരോ വർഷവും മികവുറ്റ ഉത്പ്പന്നങ്ങൾ ബാംബൂ ഫെസ്റ്റിൽ പ്രദർശിപ്പിക്കുന്നതിന് കലാകാരന്മാർക്ക് ഊർജം നൽകുന്നു.

200 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ആസാം, ത്രിപുര, ഛത്തീസ്ഗഡ്, തെലങ്കാന, തമിഴ്നാട്, മണിപ്പൂർ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ മറ്റു 10 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 300 ലധികം മുള കരകൗശല പ്രവർത്തകരാണ് 21- മത് കേരള ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ഭൂട്ടാനിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെ അന്താരാഷ്ട്ര പങ്കാളിത്തവും മേളയുടെ മാറ്റ് കൂട്ടുന്നു. എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിലാണ് മുളയും അനുബന്ധ ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെ കരകൗശല വിദഗ്ദ്‌ധർക്ക് തങ്ങളുടെ ഉത്‌പ്പന്നങ്ങൾക്ക് പ്രദര്ശനാവസരമൊരുക്കി മികച്ച വിപണി കണ്ടെത്തുന്നതിനായി 21ആമത് കേരള ബാംബു ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ രാത്രി 8:00 മണിവരെ നീളുന്ന ഫെസ്റ്റ് ഇനിയും രണ്ട് ദിവസം കൂടിയുണ്ട്.

also read: ‘കേരളം വിട്ട് കടലും കടന്ന് പോകുന്നു’; ബാംബൂ ഫെസ്റ്റിനെ ആഘോഷമാക്കി സ്വീഡനിലെ വിദേശ സന്ദർശകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News