ഉദ്യോഗസ്ഥരുടെ പരിശോധന കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ലേ? ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ അന്തിമ ഉൽപ്പന്നമാണ് കെ-സിസ്

p rajeev

കേരളത്തിൽ ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ അന്തിമ ഉൽപ്പന്നമാണ് കെ-സിസ് എന്ന് മന്ത്രി പി രാജീവ്. ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തുന്നത് കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ല” എന്ന പരാതി കാരണമാണ് കെ-സിസ് അഥവാ കേന്ദ്രീകൃത പരിശോധനാ സംവിധാനം എന്ന് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

23,000 പരിശോധനകൾ കടന്ന് മുന്നേറുന്ന കെ-സിസ് സംവിധാനത്തെക്കുറിച്ച് പരാതികളില്ലെന്ന് മാത്രമല്ല അനാവശ്യ പരിശോധനകളുണ്ടാകുമെന്ന ഭയവും സംരംഭകർക്ക് ഇല്ലാതായിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്,മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ് പ്രവർത്തിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

also read: ഒരു യൂണിവേഴ്‌സിറ്റി കൊച്ചിയിലേക്ക് ഒഴുകിയെത്തി; ‘സെമസ്റ്റര്‍ അറ്റ് സീ’ കരക്കടുത്ത ഏക സംസ്ഥാനമായി കേരളം
സംരംഭം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം ഈ സംവിധാനത്തിന് കീഴിലാണ്. പരിശോധനയുടെ ഷെഡ്യൂളും വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. പുറമെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെയും പോര്‍ട്ടല്‍ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ് അല്ലെങ്കിൽ ഇമെയില്‍ മുഖേന അറിയിപ്പ് നൽകിയായിരിക്കും കെ-സിസ് വഴിയുള്ള പരിശോധന എന്നും പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള കെ-സിസ് സംവിധാനത്തിൻ്റെ വരവോടെ കാലങ്ങളായി കേട്ടുകൊണ്ടിരുന്ന അനാവശ്യ പരിശോധനകളെന്ന പരാതി തന്നെ ഇല്ലാതായിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News