ഭാവിയുടെ പദാർത്ഥമായ ഗ്രഫീൻ ഉൾപ്പെടെയുള്ള മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് കേരളം. മന്ത്രി പി രാജീവ് പങ്കുവെച്ച പോസ്റ്റിൽ 94.85 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന ‘ഗ്രാഫീന്‍ അറോറ’ പദ്ധതി നിര്‍വ്വഹണത്തിന് ഭരണാനുമതി നല്‍കിയ കാര്യം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മുൻകൈയിൽ കേന്ദ്ര ഇലക്ട്രോണിക്‌സും വിവര സാങ്കേതിക വിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുക.
also read: ആരോഗ്യ രംഗത്ത് വീണ്ടും അഭിമാന നേട്ടം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സെന്‍റർ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു
കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാന സര്‍ക്കാര്‍ 47.22 കോടി രൂപയും കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം 37.63 കോടി രൂപയും വ്യവസായ പങ്കാളികള്‍ 10 കോടി രൂപയും ഇതിനായി ചിലവഴിക്കും. കേരളത്തിന് ലോകത്തിനൊപ്പവും ഇന്ത്യക്ക് മുന്നിലും സഞ്ചരിക്കുന്നതിനും രാജ്യത്തിന് മാതൃകയാകുന്നതിനും അവസരമൊരുക്കുക കൂടിയാണ് ഈ പദ്ധതി എന്നും അദ്ദേഹം കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here