‘ഗ്രഫീൻ എന്ന അത്ഭുത വസ്തുവിനെ ലോകം പരിചയപ്പെട്ട് തുടങ്ങിയ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ കേരളം വലിയ ചുവടുവെച്ചു’; സന്തോഷം പങ്കുവെച്ച് മന്ത്രി

p rajeev

ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്ററിനായുള്ള അത്യാധുനിക കെട്ടിടം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ സാധിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. കിൻഫ്രയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയോഗിച്ചു കൊണ്ട് തീരുമാനമെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച കെട്ടിടം ആണിത്.ഗ്രഫീൻ എന്ന അത്ഭുത വസ്തുവിനെ ലോകം പരിചയപ്പെട്ട് തുടങ്ങിയ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ കേരളം വലിയ ചുവടുവെച്ചു കഴിഞ്ഞിരിക്കുന്നു എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഭാവിയുടെ പദാർഥമെന്ന് അറിയപ്പെടുന്ന ഗ്രഫീനുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി ഈ കെട്ടിടം ഉപയോഗിക്കപ്പെടും എന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ ഗ്രഫീൻ സംബന്ധമായ സ്റ്റാർട്ടപ്പുകളുടെയും എം.എസ്.എം.ഇകളുടെയും വികസനം സുഗമമാക്കുന്നതിനുള്ള പിന്തുണ നൽകുന്നതിനും സർക്കാർ തയ്യാറാണ്. ഗ്രഫീൻ്റെ കാര്യത്തിൽ രാജ്യത്തെ ആദ്യ ഗ്രഫീൻ നയവും കേരളം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് എന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിൽ ലോകത്തിനൊപ്പം, ഇന്ത്യക്ക് മുന്നേ നടക്കുകയാണ് നാം എന്നും മന്ത്രി കുറിച്ചു.

ALSO READ: കേരളത്തിലെ ആദ്യത്തെ എംപവർ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കം

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

2023 ഒക്ടോബറിലാണ് കേരളത്തിൽ ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്റർ നിർമ്മിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. കിൻഫ്രയെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി നിയോഗിച്ചുകൊണ്ട് തീരുമാനം പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ നാല് നിലകളിലായി 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച അത്യാധുനിക കെട്ടിടം പദ്ധതി നിർവ്വഹണ ഏജൻസിയായ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ സാധിച്ച സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്.
ഗ്രഫീൻ എന്ന അത്ഭുത വസ്തുവിനെ ലോകം പരിചയപ്പെട്ട് തുടങ്ങിയ ഘട്ടത്തിൽ തന്നെ ഈ മേഖലയിൽ കേരളം വലിയ ചുവടുവെച്ചുകഴിഞ്ഞിരിക്കുന്നു. ഭാവിയുടെ പദാർഥമെന്ന് അറിയപ്പെടുന്ന ഗ്രഫീനുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി ഈ കെട്ടിടം ഉപയോഗിക്കപ്പെടും. അത്യാധുനിക ഗവേഷണം നടത്തുന്നതിനാവശ്യമായ അത്യാധുനിക പശ്ചാത്തല സൗകര്യം ലഭ്യമാക്കുന്ന ആദ്യഘട്ടം നാം പൂർത്തിയാക്കിയിരിക്കുന്നു. ഇവിടെ ഗ്രഫീൻ സംബന്ധമായ സ്റ്റാർട്ടപ്പുകളുടെയും എം.എസ്.എം.ഇകളുടെയും വികസനം സുഗമമാക്കുന്നതിനുള്ള പിന്തുണ നൽകുന്നതിനും സർക്കാർ തയ്യാറാണ്.
ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീൻ ഗവേഷണത്തിൽ പങ്കു ചേരാനും സംഭാവനകൾ നൽകാനും ഗ്രഫീൻ ഇന്നവേഷൻ പദ്ധതിയിലൂടെ കേരളത്തിനു സാധിക്കുമെന്ന് പദ്ധതിയുടെ പ്രഖ്യാപന ഘട്ടത്തിൽ തന്നെ സർക്കാർ പറഞ്ഞിരുന്നു. തുടർന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, എഡിൻബർഗ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവരുമായി നമ്മൾ ഗ്രഫീൻ ഗവേഷണവുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചു. ഗ്രഫീൻ സംബന്ധിച്ച സുപ്രധാനമായ ഗവേഷണങ്ങൾ നടന്നത് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലാണ്. ഗ്രഫീൻ കണ്ടുപിടുത്തത്തിന് 2010 ലെ നോബേൽ സമ്മാന ജേതാവായ ആൻഡ്രു ജീം ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒപ്പം ടാറ്റ സ്റ്റീലും പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളിയായി കടന്നുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച ധാരണാപത്രവും ഒപ്പുവച്ചിരുന്നു. അതോടൊപ്പം വ്യവസായ മേഖലയിൽ നിന്നുള്ള നിരവധി മറ്റു കമ്പനികളും പ്ലാൻ്റിന് പിന്തുണ നൽകി പ്രവർത്തിക്കുന്നുണ്ട്.
വ്യവസായനയത്തിൽ മുൻഗണനാ മേഖലകളിലൊന്നായ ഗ്രഫീൻ്റെ കാര്യത്തിൽ രാജ്യത്തെ ആദ്യ ഗ്രഫീൻ നയവും കേരളം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാം ഈ മേഖലയിൽ ലോകത്തിനൊപ്പം, ഇന്ത്യക്ക് മുന്നേ നടക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News