മനുഷ്യക്കോട്ടയായി മാറാൻ പോകുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ; മന്ത്രി പി രാജീവ്

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലക്ക് അഭിവാദ്യങ്ങളുമായി മന്ത്രി പി രാജീവ്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ മന്ത്രി 1987 ആഗസ്ത് 15 ലെ മനുഷ്യച്ചങ്ങലയെ കുറിച്ചും മന്ത്രി വ്യക്തമാക്കി.
ഒരു മനുഷ്യച്ചങ്ങലയില്‍കൂടി അണിചേരാന്‍ കേരളത്തിലെ യുവാക്കൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ തെരുവോരങ്ങളിലേക്കിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ 1987 ആഗസ്ത് 15ലെ മനുഷ്യച്ചങ്ങലയെ സ്മരിക്കാതെ പോവതെങ്ങനെ എന്നാണ് മന്ത്രിയുടെ കുറിപ്പ്.ഇന്ന് 2024ആമാണ്ടിലും ജനങ്ങളുടെയാകെ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുമ്പോൾ ആ ഓർമ്മകളെല്ലാം ഒന്നുകൂടി മനസിലേക്ക് വരുന്നു എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ALSO READ: ആ​ർ.​എ​സ്.​എ​സ് നേ​താവിന്റെ കേസ് വാദിച്ച അഭിഭാഷകനെ പുറത്താക്കി കോൺഗ്രസ്

ഈ സമരം ജനങ്ങളറിയരുതെന്ന് ആഗ്രഹിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ പത്താം പേജിൽ ഒരു വരിയിൽ ഒതുക്കിയേക്കുന്ന വാർത്തയായിരിക്കും ഒരുപക്ഷേ മനുഷ്യച്ചങ്ങല. പക്ഷേ ഈ കാലത്തും ആരുണ്ട് ഞങ്ങൾക്കായി ശബ്ദിക്കാൻ എന്ന് അന്വേഷിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ മുന്നിൽ ഡി.വൈ.എഫ്.ഐ അവരുടെ ശബ്ദമായി മാറുകയാണെന്നും മനുഷ്യക്കോട്ടയായി മാറാൻ പോകുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മന്ത്രി കുറിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഒരു മനുഷ്യച്ചങ്ങലയില്കൂടി അണിചേരാന് കേരളത്തിലെ യുവാക്കൾ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില് തെരുവോരങ്ങളിലേക്കിറങ്ങാന് ഒരുങ്ങുമ്പോള് 1987 ആഗസ്ത് 15ലെ മനുഷ്യച്ചങ്ങലയെ സ്മരിക്കാതെ പോവതെങ്ങനെ. ആ ഓര്മ്മ ആവേശംമാത്രമല്ല ചരിത്രത്തില്നിന്നുള്ള ഒരുചൂണ്ടുവിരല്കൂടിയാണ്. കണ്ണിമുറിയാതെ കേരളത്തിലങ്ങോളമിങ്ങോളം ഐക്യസന്ദേശം കൈകോര്ത്തുനിന്നു. അണിചേരാന് ഇടകിട്ടാത്തവര് പലയിടത്തും സമാന്തര ചങ്ങലതീര്ത്തു. കണ്ണിമുറിയുമെന്ന് കൊതിയോടെ കാത്തിരുന്ന് ചിലർ നിരാശരായി. മനുഷ്യച്ചങ്ങല അക്ഷരാര്ത്ഥത്തില് മനുഷ്യമതിലായിമാറുകയാണുണ്ടായത്. ഇന്ന് 2024ആമാണ്ടിലും ജനങ്ങളുടെയാകെ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ട് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുമ്പോൾ ആ ഓർമ്മകളെല്ലാം ഒന്നുകൂടി മനസിലേക്ക് വരുന്നു.
റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിലും പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചങ്ങലയിൽ 20 ലക്ഷത്തിലധികം യുവജനങ്ങൾ പങ്കെടുക്കും. ഈ സമരം ജനങ്ങളറിയരുതെന്ന് ആഗ്രഹിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾ പത്താം പേജിൽ ഒരു വരിയിൽ ഒതുക്കിയേക്കുന്ന വാർത്തയായിരിക്കും ഒരുപക്ഷേ മനുഷ്യച്ചങ്ങല. പക്ഷേ ഈ കാലത്തും ആരുണ്ട് ഞങ്ങൾക്കായി ശബ്ദിക്കാൻ എന്ന് അന്വേഷിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ മുന്നിൽ ഡി.വൈ.എഫ്.ഐ അവരുടെ ശബ്ദമായി മാറുകയാണ്. മനുഷ്യക്കോട്ടയായി മാറാൻ പോകുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here