മാനുഫാക്ചറിങ്ങ് യൂണിറ്റ് നിർമ്മിക്കുന്നതിന് ജില്ലാ വ്യവസായകേന്ദ്രം വഴി ഇന്വെസ്റ്റ്മെന്റ് സപ്പോര്ട്ട് സ്കീം പ്രകാരം സബ്സിഡി നൽകിയ സംരംഭത്തിന്റെ വളർച്ചയെ കുറിച്ച് മന്ത്രി പി രാജീവ്. ഇന്റർലോക്ക് ബ്ലോക്കുകൾ വലിയ അളവിൽ നിർമ്മിക്കാനും അത് മെഷീൻ സഹായത്തോടെ പാകുന്നതിനും സാധിക്കുന്ന കോട്ടയം ജില്ലയിലെ സംരംഭമാണ് പാലാത്ര ഇന്റര്ലോക്സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ സ്ഥാപനം ഇതിനോടകം തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണകുളം ജില്ലകളിലെ റോഡു നിര്മ്മാണങ്ങള്ക്കാവശ്യമായ ഇന്റെര്ലോക്കിംഗ് പേവര് ബ്ലോക്കുകള് വിതരണം ചെയ്യുന്ന പ്രമുഖ സ്ഥാപനമായി മാറിക്കഴിഞ്ഞു എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കിയത്.
2018ൽ സംരംഭം ആരംഭിക്കുന്നതിനോ നാളിതുവരെയായി വ്യവസായ യൂണിറ്റ് മുന്നോട്ടുകൊണ്ടുപോകുന്നതിനോ ഒരു തടസവും നേരിട്ടിട്ടില്ലെന്ന് ഈ സംരംഭകർ സാക്ഷ്യപ്പെടുത്തുന്ന തായും മന്ത്രി പറഞ്ഞു. മാനുഫാക്ചറിങ്ങ് യൂണിറ്റ് നിർമ്മിക്കുന്നതിന് ജില്ലാ വ്യവസായകേന്ദ്രം വഴി ഇന്വെസ്റ്റ്മെന്റ് സപ്പോര്ട്ട് സ്കീം പ്രകാരം സബ്സിഡി ലഭ്യമാക്കുകയും ആവശ്യമായ നിയമ, സാങ്കേതിക സഹായങ്ങളും ഇതിനു നൽകിയിരുന്നു.
ALSO READ:ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം
കൂടാതെ ഈ സംരംഭം അൻപതോളമാളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില് നൽകുന്ന സ്ഥാപനമായെന്നും മന്ത്രി കുറിച്ചു.നാടിന്റെ നിക്ഷേപസൗഹൃദാന്തരീക്ഷം മനസിലാക്കുന്ന കൂടുതൽ സംരംഭങ്ങളെ വരും നാളുകളിൽ നമുക്ക് പരിചയപ്പെടാം എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here