കേരളം നിക്ഷേപസൗഹൃദമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്; മന്ത്രി പി രാജീവ്

മാനുഫാക്ചറിങ്ങ് മേഖലയിൽ മറ്റൊരു വലിയ കുതിപ്പിനാണ് ലീവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രക്ക് മൗണ്ടഡ് ക്രെയിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ചതിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്.സംസ്ഥാനത്തെ തന്നെ ആദ്യ ക്രെയിൻ നിർമ്മാണശാല തൃശ്ശൂർ ജില്ലയിലെ മതിലകത്താണ് ആരംഭിച്ചത്. 12 ഏക്കറിൽ ആരംഭിക്കുന്ന പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത് എന്നും മന്ത്രി ഫേസ്ബുക്‌പോസ്റ്റിൽ പറഞ്ഞു.

ALSO READ: സോണിയ ഗാന്ധി ഇനി രാജ്യസഭാംഗം

ആദ്യഘട്ടത്തിൽ 300 പേർക്ക് നേരിട്ടും 200 പേർക്ക് പരോക്ഷമായും ജോലി ജോലി നൽകുന്ന കമ്പനിയിൽ വിപുലീകരണ ഘട്ടത്തിൽ തൊഴിലവസരങ്ങളിലും ഗണ്യമായി വർധനയുണ്ടാകും എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്ന ഈ സംരംഭം യൂറോപ്പിലേക്കും മറ്റ് വിവിധ രാജ്യങ്ങളിലേക്കും ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ലക്ഷ്യമിടുന്നുണ്ട്. നിർമാണ കമ്പനികൾ, റെയിൽവേ, തുറമുഖങ്ങൾ, കപ്പൽശാലകൾ എന്നിവയ്ക്ക് പ്രയോജനകരമാകുന്ന ഉൽപ്പന്നങ്ങളായിരിക്കും ഇവിടെ നിന്ന് ഉൽപാദിപ്പിക്കപ്പെടുക എന്നും മന്ത്രി കുറിച്ചു. സീ ഷോർ ഗ്രൂപ്പിൻ്റെ സാങ്കേതിക സഹായം ലീവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിനുണ്ട്. കേരളം നിക്ഷേപസൗഹൃദമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇവർ നമുക്ക് നൽകുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: അജിത്തിന്റെ ഹിറ്റ് ചിത്രം റീ റിലീസിനൊരുങ്ങുന്നു; ആകാംക്ഷയില്‍ പ്രേക്ഷകര്‍

പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

മാനുഫാക്ചറിങ്ങ് മേഖലയിൽ മറ്റൊരു വലിയ കുതിപ്പിനാണ് ലീവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ട്രക്ക് മൗണ്ടഡ് ക്രെയിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ചതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ആദ്യ ക്രെയിൻ നിർമ്മാണശാല തൃശ്ശൂർ ജില്ലയിലെ മതിലകത്താണ് ആരംഭിച്ചിരിക്കുന്നത്. 12 ഏക്കറിൽ ആരംഭിക്കുന്ന പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിൽ ഉണ്ടാകാൻ പോകുന്നത്. ആദ്യഘട്ടത്തിൽ 300 പേർക്ക് നേരിട്ടും 200 പേർക്ക് പരോക്ഷമായും ജോലി ജോലി നൽകുന്ന കമ്പനിയിൽ വിപുലീകരണഘട്ടത്തിൽ തൊഴിലവസരങ്ങളിലും ഗണ്യമായി തന്നെ വർധനയുണ്ടാകും.
കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകുന്ന ഈ സംരംഭം യൂറോപ്പിലേക്കും മറ്റ് വിവിധ രാജ്യങ്ങളിലേക്കും ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് ലക്ഷ്യമിടുന്നുണ്ട്. നിർമാണ കമ്പനികൾ, റെയിൽവേ, തുറമുഖങ്ങൾ, കപ്പൽശാലകൾ എന്നിവയ്ക്ക് പ്രയോജനകരമാകുന്ന ഉൽപ്പന്നങ്ങളായിരിക്കും ഇവിടെ നിന്ന് ഉൽപാദിപ്പിക്കപ്പെടുക. സാറ്റോ എന്ന ബ്രാൻ്റ് ആയി രംഗത്തിറക്കുന്ന ട്രക്കുകളിലെ ക്രെയിൻ നിർമ്മാണത്തിനൊപ്പം അനുബന്ധ ഉപകരണങ്ങളുടെ നിർമാണവും കമ്പനി ലക്ഷ്യമിടുന്നു. സിഷോർ മുഹമ്മദലി ചെയർമാനും സി പി ബാവ ഹാജി മാനേജിംഗ് ഡയറക്ടറുമായ കമ്പനിക്ക് നിർമാണമേഖലയിൽ അന്താരാഷ്ട പ്രശസ്തിയാർജിച്ച സീ ഷോർ ഗ്രൂപ്പിൻ്റെ സാങ്കേതിക സഹായം ലീവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിനുണ്ട്. കേരളം നിക്ഷേപസൗഹൃദമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇവർ നമുക്ക് നൽകുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News