പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ; കെൽട്രോണിനെ പ്രശംസിച്ച് മന്ത്രി പി രാജീവ്

പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ ആണ് കെൽട്രോൺ എന്ന് മന്ത്രി പി രാജീവ്. കെൽട്രോണിന്റെ പ്രവർത്തനങ്ങളെയും മന്ത്രി അഭിനന്ദിച്ചു. 1000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിനൊപ്പം രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങും എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ALSO READ: പന്തളത്ത് ചെടികള്‍ വില്‍ക്കുന്ന കടയിലേക്ക് കാറിടിച്ച് കയറി; മൂന്നു പേര്‍ക്ക് പരിക്ക്

സമീപകാലത്ത് കെൽട്രോൺ പങ്കെടുത്ത മിഷനുകളും നേടിയ അംഗീകാരങ്ങളും മലയാളികൾക്കാകെ അഭിമാനം സമ്മാനിക്കുന്ന കാര്യങ്ങളാണ് എന്ന് മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ അഭിമാന മിഷനുകളായ ആദിത്യയിലും ചാന്ദ്രയാനിലും ഗഗൻയാനിലും വരെ കെൽട്രോൺ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടി. കെൽട്രോണിന്റെ പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസയും അംഗീകാരം ആണ് എന്നും മന്ത്രി കുറിച്ചു.

ALSO READ: ‘ഫിയറില്ല ഫയറാടാ’, പട്ടാപ്പകൽ വീട്ടിൽക്കയറിയ കള്ളന്മാരെ ഓടിച്ചിട്ട് തല്ലി അമ്മയും മകളും, വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

സമീപകാലത്ത് കെൽട്രോൺ പങ്കെടുത്ത മിഷനുകളും നേടിയ അംഗീകാരങ്ങളും മലയാളികൾക്കാകെ അഭിമാനം സമ്മാനിക്കുന്ന കാര്യങ്ങളാണ്. രാജ്യത്തിന്റെ അഭിമാന മിഷനുകളായ ആദിത്യയിലും ചാന്ദ്രയാനിലും ഗഗൻയാനിലും ഭാഗമായിരിക്കുന്നു കെൽട്രോൺ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സഹസ്രകോടികളുടെ ഓർഡറുകൾ നേടിയെടുത്തിരിക്കുന്നു കെൽട്രോൺ. മികവോടെയുള്ള പ്രവർത്തനങ്ങൾ കാണാൻ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സർക്കാർ സംഘങ്ങൾ നൽകിയ പ്രശംസയും മറ്റൊരു അംഗീകാരം തന്നെ. ഒപ്പം സ്ഥാപനത്തിന് പുതിയ നേതൃനിരയും. പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ. 1000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതിനൊപ്പം രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഹബ്ബാകാൻ ശ്രമിക്കുന്ന കേരളത്തിന് കെൽട്രോൺ ആയിരിക്കും കരുതലും കൈത്താങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News