‘കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തു, പ്രസംഗങ്ങൾ ആവേശഭരിതമായിരുന്നു’: മന്ത്രി പി രാജീവ്

കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തുവെന്ന് മന്ത്രി പി രാജീവ്. പ്രതിഷേധത്തിൽ സംസ്ഥാനങ്ങൾക്ക് നേരെയുള്ള സാമ്പത്തിക കടന്നാക്രമണം ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്ന് ദേശീയ നേതാക്കൾ വ്യക്തമാക്കിയതായും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങൾ ആവേശഭരിതമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

ഫറൂഖ് അബ്ദുള്ളയും സ്റ്റാലിനും കപിൽ സിബലും സീതാറം യച്ചൂരിയും ഡി രാജയും തുടങ്ങിയ നേതാക്കൾ പ്രസംഗിച്ച വിവരങ്ങളും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പ്രശ്നങ്ങൾ സമഗ്രമായി അവതരിപ്പിച്ച ഉദ്ഘാടന പ്രസംഗം പ്രക്ഷോഭത്തിന്റെ അനിവാര്യതയെ അരക്കിട്ടുറപ്പിച്ചു എന്നും മന്ത്രി വ്യക്തമാക്കി .

ALSO READ: പാക് പൊതു തെരഞ്ഞടുപ്പിനിടെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

India that is Bharat shall be a Union of States not a Union on States
കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തു. സംസ്ഥാനങ്ങൾക്ക് നേരെയുള്ള സാമ്പത്തിക കടന്നാക്രമണം ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്ന് ദേശീയ നേതാക്കൾ വ്യക്തമാക്കി. ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങൾ ആവേശഭരിതമായിരുന്നു. ശക്തമായ സംസ്ഥാനങ്ങൾക്ക് മാത്രമേ ശക്തമായ രാഷ്ട്രം സൃഷ്ടിക്കാൻ കഴിയൂയെന്ന് വൈകാരികമായി ഫറൂഖ് അബ്ദുള്ള പറഞ്ഞു. തമിഴ്നാട് നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിനു സമാനമാണെന്ന് തമിഴ്നാട് ഐ ടി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിന്റെ വീഡിയോ സന്ദേശവും ഉണ്ടായി. കപിൽ സിബൽ പ്രസംഗത്തിനൊപ്പം അദ്ദേഹം എഴുതിയ കവിതയും ആലപിച്ചു. സഖാക്കൾ സീതാറം യച്ചൂരിയും ഡി രാജയും പ്രസംഗിച്ചു’.കേരളത്തിന്റെ പ്രശനങ്ങൾ സമഗ്രമായി അവതരിപ്പിച്ച ഉദ്ഘാടന പ്രസംഗം പ്രക്ഷോഭത്തിന്റെ അനിവാര്യതയെ അരക്കിട്ടുറപ്പിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here