മഹാനവമി- വിജയദശമി ആശംസകൾ നേർന്ന് മന്ത്രി പി രാജീവ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയ വേളയിലാണ് ഈ വർഷത്തെ വിദ്യാരംഭ ദിനം നാം ആചരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാ പെൺകുട്ടികളും ആൺകുട്ടികളും സ്‌കൂൾ വിദ്യാഭ്യാസം നേടുന്ന കേരളത്തിൽ ഇന്ന് നിരവധി കുട്ടികളാണ് വിദ്യാരംഭം കുറിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഈ നാടിന്റെ പുരോഗതിക്ക് കൂടി വേണ്ടിയാണെന്ന ബോധ്യത്തോടെ കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയ വേളയിലാണ് ഈ വർഷത്തെ വിദ്യാരംഭ ദിനം നാം ആചരിക്കുന്നത്. ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാ പെൺകുട്ടികളും ആൺകുട്ടികളും സ്‌കൂൾ വിദ്യാഭ്യാസം നേടുന്ന കേരളത്തിൽ ഇന്ന് നിരവധി കുട്ടികളാണ് വിദ്യാരംഭം കുറിക്കുന്നത്. ആരംഭിച്ചത് തുടരാൻ എല്ലാ പിന്തുണയും സർക്കാർ നൽകും. ഇത് ഈ നാടിന്റെ പുരോഗതിക്ക് കൂടി വേണ്ടിയാണെന്ന ബോധ്യത്തോടെ കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. എല്ലാവർക്കും മഹാനവമി- വിജയദശമി ആശംസകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here