സംസ്ഥാന ബജറ്റിൽ കേരള റബ്ബർ ലിമിറ്റഡിന് 9 കോടി രൂപ അനുവദിച്ച സാഹചര്യത്തിൽ സർക്കാർ ആരംഭിച്ച കേരള റബ്ബർ ലിമിറ്റഡ് കമ്പനിയുടെ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. കോട്ടയം ജില്ലയിലെ വെള്ളൂരിൽ യൂണിയൻ ഗവണ്മെൻ്റ് സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ആണ് സർക്കാർ ഏറ്റെടുത്തത്. കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിനൊപ്പം കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ കമ്പനി ആരംഭിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റബ്ബർ മേഖലയിൽ മൂല്യവർധിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: സുതാര്യം സൗഹൃദം; കരുതലിന്റെ ‘മലൈക്കോട്ടൈ’ ബജറ്റ്
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
കോട്ടയം ജില്ലയിലെ വെള്ളൂരിൽ യൂണിയൻ ഗവണ്മെൻ്റ് സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും ഇവിടെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിനൊപ്പം കേരള റബ്ബർ ലിമിറ്റഡ് എന്ന പുതിയ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. റബ്ബർ മേഖലയിൽ മൂല്യവർധിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്ന കേരള റബ്ബർ ലിമിറ്റഡിന് 9 കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവെക്കുകയാണ്.
ALSO READ: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 46,360 രൂപയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here