ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയതിന് ശേഷമുള്ള ആദ്യത്തെ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമമാണ് തിരുവനന്തപുരത്ത് ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ്.
ഒന്നാമത്തെ ഹഡിൽ കേരള പരിപാടിയിൽ ആകെ മൂവായിരത്തോളം പേരാണ് പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ 3000 സ്റ്റാർട്ടപ്പുകൾ തന്നെ ഇതിൻ്റെ ഭാഗമാകുകയാണ് എന്നത് കേരളത്തിലെ സ്റ്റാർട്ടപ്പ് ശൃംഖലയുടെ വളർച്ച വ്യക്തമാക്കുന്നുവെന്നും മന്ത്രി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.ഇത്തവണത്തെ പ്രതിനിധികളുടെ പങ്കാളിത്തം പതിനായിരം കടക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഹഡിൽ കേരള സ്റ്റാർട്ടപ്പ് സംഗമം കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് ഉത്സവമാകുന്നതിനൊപ്പം നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് പുത്തൻ അറിവുകളും ആശയങ്ങളും പുതിയ നിക്ഷേപങ്ങളുൾപ്പെടെ ലഭിക്കാനുള്ള വേദി കൂടിയാണെന്നും നൂതന സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന്മേലുള്ള എക്സ്പോകളും ഭാവി സാധ്യതകളെക്കുറിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസുകളുമെല്ലാം ഇത്തവണ ഹഡിലിൻ്റെ ഭാഗമായുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമങ്ങളിലൊന്നായ ഹഡിൽ ഗ്ലോബൽ കേരളത്തിൻ്റെ സാമ്പത്തിക മുന്നേറ്റത്തിനും ജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനും സ്റ്റാർട്ടപ്പ് രംഗത്തെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി രാജീവിന്റെ പോസ്റ്റ്
രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെന്ന നേട്ടത്തിനൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയതിന് ശേഷമുള്ള ആദ്യത്തെ ഹഡിൽ കേരള ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമമാണ് ഇന്നുമുതൽ തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. ഒന്നാമത്തെ ഹഡിൽ കേരള പരിപാടിയിൽ ആകെ മൂവായിരത്തോളം പേരാണ് പങ്കെടുത്തിരുന്നതെങ്കിൽ ഇത്തവണ 3000 സ്റ്റാർട്ടപ്പുകൾ തന്നെ ഇതിൻ്റെ ഭാഗമാകുകയാണ് എന്നത് കേരളത്തിലെ സ്റ്റാർട്ടപ്പ് ശൃംഖലയുടെ വളർച്ച വ്യക്തമാക്കുന്നു. ഒപ്പം ഇത്തവണത്തെ പ്രതിനിധികളുടെ പങ്കാളിത്തം പതിനായിരം കടക്കുകയും ചെയ്യും.
വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപകരും സ്റ്റാർട്ടപ്പ് മേഖലയിൽ മുൻനിരയിലുള്ളവരും ഗവേഷകരും മെൻ്റർമാരുമെല്ലാം പങ്കെടുക്കുന്ന പരിപാടി ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഹഡിൽ കേരള സ്റ്റാർട്ടപ്പ് സംഗമം കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് ഉത്സവമാകുന്നതിനൊപ്പം നമ്മുടെ സ്റ്റാർട്ടപ്പുകൾക്ക് പുത്തൻ അറിവുകളും ആശയങ്ങളും പുതിയ നിക്ഷേപങ്ങളുൾപ്പെടെ ലഭിക്കാനുള്ള വേദി കൂടിയാണ്. നൂതന സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന്മേലുള്ള എക്സ്പോകളും ഭാവി സാധ്യതകളെക്കുറിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസുകളുമെല്ലാം ഇത്തവണ ഹഡിലിൻ്റെ ഭാഗമായുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ നേതൃത്വത്തിൽ 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമങ്ങളിലൊന്നായ ഹഡിൽ ഗ്ലോബൽ കേരളത്തിൻ്റെ സാമ്പത്തിക മുന്നേറ്റത്തിനും ജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിനും സ്റ്റാർട്ടപ്പ് രംഗത്തെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here