കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്

കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനമാരംഭിക്കുന്നു. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൌത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത് എന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: കെ സ്മാര്‍ട്ട് അല്ല ഇത് ഡബിള്‍ സ്മാര്‍ട്ട്; ഭാഗ്യക്കും ശ്രേയസിനും അരമണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം തുടങ്ങാനാണ് തീരുമാനമെന്നും മന്ത്രി കുറിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ഇനി നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൌത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യും എന്നും മന്ത്രി പറഞ്ഞു. വാട്ടർ മെട്രോക്ക് ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തുമെന്ന വിവരവും മന്ത്രി പോസ്റ്റിലൂടെ വ്യക്തമാക്കി.

ALSO READ: അന്നും ജനപങ്കാളിത്തം കൊണ്ട് വിമർശകരെ അമ്പരപ്പിച്ചു; വീണ്ടും ചരിത്രം ആവർത്തിക്കാൻ ഡിവൈഎഫ്ഐ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനമാരംഭിക്കുകയാണെന്ന സന്തോഷം അറിയിക്കുകയാണ്.
പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകർഷിച്ച സംസ്ഥാന സർക്കാർ പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൌത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവ്വീസ് വീതം തുടങ്ങാനാണ് തീരുമാനം. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് ഇനി നൽകാനുള്ള ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് സൌത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഏലൂർ, ചേരാനെല്ലൂർ റൂട്ടിൽ സർവീസ് ആരംഭിക്കുകയും ചെയ്യും. വാട്ടർ മെട്രോക്ക് ലഭിക്കാനുള്ള 11 ബോട്ടുകൾ വേഗത്തിൽ നൽകുന്നതിനായി കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചർച്ച നടത്തും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News