പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടി കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക്: മന്ത്രി പി രാജീവ്

പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടിക്കൊണ്ട് കെപിപിഎല്‍ പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. യൂണിയൻ ഗവണ്‍മെന്‍റിൽ നിന്നും കേരള സര്‍ക്കാർ ഏറ്റെടുത്ത് രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തില്‍ വിപണനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉല്‍പാദനമായ 5236 ടൺ ന്യൂസ് പ്രിന്റ് നിർമ്മാണം ഈ മെയ് മാസത്തിൽ സ്ഥാപനം കൈവരിച്ചു എന്ന് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ന്യൂസ്പ്രിന്‍റ് വില്‍പന കൈവരിക്കുവാനും മെയ് മാസത്തിൽ കെ.പി.പി.എല്ലിന് സാധിച്ചു. ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ്പ്രിന്‍റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉൽപ്പന്നങ്ങളെന്നതിനാൽ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ ഇപ്പോൾ കേരളത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

മലയാളത്തിലെ മുന്‍നിര പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമെല്ലാം കെ.പി.പി.എല്‍ ന്യൂസ്പ്രിന്‍റ് സ്ഥിരമായി ഉപയോഗിക്കുന്നു. ഒപ്പം പ്രമുഖ തമിഴ് ദിനപത്രങ്ങളായ ദിനതന്തി, ദിനകരന്‍, ദിനമലര്‍, മാലൈ മലര്‍, തെലുങ്ക് ദിനപത്രങ്ങളായ സാക്ഷി, ആന്ധ്രജ്യോതി, നവതെലുങ്കാന, പ്രജാശക്തി, ഹിന്ദി/ഗുജറാത്തി ദിനപത്രങ്ങളായ ദൈനിക് ഭാസ്കര്‍, ഗുജറാത്ത് സമാചാർ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ബിസിനസ്സ് സ്റ്റാന്‍ഡേർഡ്, ഫിനാന്‍ഷ്യൽ എക്സ്പ്രെസ്, ഡെക്കാണ്‍ ക്രോണിക്കിള്‍ എന്നിവ കെപിപിഎല്‍ ന്യൂസ്പ്രിന്‍റ് സ്ഥിരമായി ഉപയോഗിക്കുന്നുവെന്നും മന്ത്രി കുറിച്ചു.

ALSO READ: ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍; പാല്‍ വില വര്‍ധനയില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

പ്രതിമാസ ഉൽപാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേടിക്കൊണ്ട് കെപിപിഎല് പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണ്. യൂണിയൻ ഗവണ്മെന്റിൽ നിന്നും കേരള സര്ക്കാർ ഏറ്റെടുത്ത് രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് വാണിജ്യാടിസ്ഥാനത്തില് വിപണനം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്ന്ന പ്രതിമാസ ഉല്പാദനമായ 5236 ടൺ ന്യൂസ് പ്രിന്റ് നിർമ്മാണം ഈ മെയ് മാസത്തിൽ സ്ഥാപനം കൈവരിച്ചു. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന പ്രതിമാസ ന്യൂസ്പ്രിന്റ് വില്പന കൈവരിക്കുവാനും മെയ് മാസത്തിൽ കെ.പി.പി.എല്ലിന് സാധിച്ചു.
ഇറുക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര ന്യൂസ്പ്രിന്റിനോളം നിലവാരമുള്ളതാണ് കെപിപിഎലിന്റെ ഉൽപ്പന്നങ്ങളെന്നതിനാൽ രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ ഇപ്പോൾ കേരളത്തിന്റെ കടലാസാണ് ഉപയോഗിക്കുന്നത്. മലയാളത്തിലെ മുന്നിര പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമെല്ലാം കെ.പി.പി.എല് ന്യൂസ്പ്രിന്റ് സ്ഥിരമായി ഉപയോഗിക്കുന്നു. ഒപ്പം പ്രമുഖ തമിഴ് ദിനപത്രങ്ങളായ ദിനതന്തി, ദിനകരന്, ദിനമലര്, മാലൈ മലര്, തെലുങ്ക് ദിനപത്രങ്ങളായ സാക്ഷി, ആന്ധ്രജ്യോതി, നവതെലുങ്കാന, പ്രജാശക്തി, ഹിന്ദി/ഗുജറാത്തി ദിനപത്രങ്ങളായ ദൈനിക് ഭാസ്കര്, ഗുജറാത്ത് സമാചാർ, ഇംഗ്ലീഷ് ദിനപത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ബിസിനസ്സ് സ്റ്റാന്ഡേർഡ്, ഫിനാന്ഷ്യൽ എക്സ്പ്രെസ്, ഡെക്കാണ് ക്രോണിക്കിള് എന്നിവ കെപിപിഎല് ന്യൂസ്പ്രിന്റ് സ്ഥിരമായി ഉപയോഗിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News