വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിന് സഹായകമാകും നിങ്ങളുടെ ഓരോ വോട്ടും: മന്ത്രി പി രാജീവ്

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിനും നിങ്ങളുടെ ഓരോ വോട്ടും സഹായകമാകും എന്ന് മന്ത്രി പി രാജീവ്.കേരളത്തിലെ മുഴുവൻ വോട്ടർമാരും ഉന്നതമായ ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് വോട്ടവകാശം വിനിയോഗിക്കണമെന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: തൃശൂരിൽ പണം നൽകി വോട്ട് വാങ്ങാനുള്ള ബിജെപി ശ്രമം; കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ

വികസന കാര്യങ്ങളിൽ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നത് അവസാനിപ്പിക്കാനും പല സംസ്ഥാനങ്ങളിലും വർഗീയ വേർതിരിവ് സൃഷ്ടിക്കപ്പെടുന്നത് തടയാനും സാധിക്കുന്ന സർക്കാരിന് മാത്രമേ ഇന്ത്യയുടെ സമഗ്രമായ വികസനം സാധ്യമാക്കാൻ കഴിയുകയുള്ളൂ. ഇതിനായി ജനാധിപത്യ വിശ്വാസികളുടെ ഐക്യസന്ദേശം കൂടി നൽകുന്നതായിരിക്കണം ഓരോ വോട്ടുമെന്ന് ആഗ്രഹിക്കുന്നതായും മന്ത്രി കുറിച്ചു.

കേരളത്തിന്റെ വികസനത്തിൽ സംസ്ഥാന സർക്കാരിനോടൊപ്പവും ഈ നാടിനോടൊപ്പവും നിലകൊണ്ടുകൊണ്ട് ലോകസഭയിൽ നമ്മുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയുന്ന ആളുകൾ വിജയിച്ചുവരണമെന്ന ചിന്തയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കൂടി മന്ത്രി സൂചിപ്പിച്ചു.ഉറച്ചതും പതറാത്തതുമായ നിലപാട് തറയിൽ നിന്നുകൊണ്ട് വോട്ട് അഭ്യർഥിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ ഇക്കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്നും ഇടതുപക്ഷത്തിന്റെ 0 സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ തയ്യാറാകണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും: മന്ത്രി വി ശിവൻകുട്ടി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ മുഴുവൻ വോട്ടർമാരും ഉന്നതമായ ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നാളെ വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിനും സഹായകമാകും നിങ്ങളുടെ ഓരോ വോട്ടും എന്ന് ഈ അവസരത്തിൽ പ്രത്യാശ രേഖപ്പെടുത്തുന്നു.
വികസന കാര്യങ്ങളിൽ വിവേചനപരമായ നിലപാട് സ്വീകരിക്കുന്നത് അവസാനിപ്പിക്കാനും പല സംസ്ഥാനങ്ങളിലും വർഗീയ വേർതിരിവ് സൃഷ്ടിക്കപ്പെടുന്നത് തടയാനും സാധിക്കുന്ന സർക്കാരിന് മാത്രമേ ഇന്ത്യയുടെ സമഗ്രമായ വികസനം സാധ്യമാക്കാൻ കഴിയുകയുള്ളൂ. ഇതിനായി ജനാധിപത്യ വിശ്വാസികളുടെ ഐക്യസന്ദേശം കൂടി നൽകുന്നതായിരിക്കണം ഓരോ വോട്ടുമെന്ന് ആഗ്രഹിക്കുന്നു.
നമ്മുടെ കേരളത്തിന്റെ വികസനത്തിൽ സംസ്ഥാന സർക്കാരിനോടൊപ്പവും ഈ നാടിനോടൊപ്പവും നിലകൊണ്ടുകൊണ്ട് ലോകസഭയിൽ നമ്മുടെ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയുന്ന ആളുകൾ വിജയിച്ചുവരണമെന്ന ചിന്തയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കൂടി സൂചിപ്പിക്കുന്നു. ഈ കഴിഞ്ഞ കാലങ്ങളിൽ കേരളം നേരിട്ട വിവേചനത്തിനെതിരെ ചെറിയ ശബ്ദം മാത്രമാണ് നമുക്ക് ഉയർത്താൻ സാധിച്ചതെങ്കിൽ ഈ ലോകസഭാ തെരഞ്ഞെടുപ്പോടെ ആ ശബ്ദത്തിന് കൂടുതൽ പിന്തുണ നൽകാൻ കഴിയുന്ന വ്യക്തികളെ ലോകസഭയിലെത്തിക്കാനും കേരളത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന ഒരു തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കാനും നമുക്ക് സാധിക്കണം. ഉറച്ചതും പതറാത്തതുമായ നിലപാട് തറയിൽ നിന്നുകൊണ്ട് വോട്ട് അഭ്യർഥിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ ഈ പറഞ്ഞതെല്ലാം നമുക്ക് നേടിയെടുക്കാൻ സാധിക്കും. അതിനായി മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 20 സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ ഏവരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News