മുതലയേക്കാൾ മികവോടെ മുതലക്കണ്ണീർ പൊഴിക്കും, ഇക്കൂട്ടരെ ചെറുക്കണം, നാം ഗാന്ധിക്കൊപ്പമാണ് ഗോഡ്സെക്കൊപ്പമല്ല; മന്ത്രി പി രാജീവ്

മഹാത്മാ ഗാന്ധിയുടെ പിൻഗാമികളെന്ന് അവകാശപ്പെടുന്നവരിൽ പലരും അദ്ദേഹത്തിന്റെ ഘാതകരുടെ പക്ഷം ചേരുന്ന കാലത്താണ് നാം രക്തസാക്ഷിദിനം ആചരിക്കുന്നതേന് മന്ത്രി പി രാജീവ്.ഘാതകന്റെ പക്ഷം ശക്തിപ്പെടുമ്പോൾ ഗാന്ധിയോടൊപ്പം നിൽക്കുകയും അദ്ദേഹത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ് എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .

ALSO READ: മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾ കലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്

ഗാന്ധിയുടെ സന്ദേശം നിറവേറ്റുമെന്ന പ്രതിജ്ഞ എടുക്കുന്നതിനൊപ്പം മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കൂടി നമുക്ക് ഒത്തുചേരാം എന്നും മന്ത്രി കുറിച്ചു.

ഗാന്ധിയെ കൊന്ന മതഭ്രാന്തന്റെ പിൻഗാമികൾ ഇന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ചിരിച്ചുകൊണ്ട് കൈകൂപ്പും, സന്തോഷത്തോടെ പുഷ്പാർച്ചന നടത്തുമെന്നും മുതലയേക്കാൾ മികവോടെ മുതലക്കണ്ണീർ പൊഴിക്കുമെന്നും മന്ത്രി കുറിച്ചു. അത് കഴിഞ്ഞ് ഭരണഘടനയിലെ ആമുഖത്തിൽ നിന്ന് മതേതരത്വം എടുത്തുമാറ്റാൻ ശ്രമിക്കുമെന്നും.ഇക്കൂട്ടരെ ചെറുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയെ തിരിച്ചുപിടിക്കണമെന്നും മന്ത്രി പറഞ്ഞു . നാം ഗാന്ധിക്കൊപ്പമാണെന്നും ഗോഡ്സെക്കൊപ്പമല്ലെന്നും ലോകം ഒരിക്കൽ കൂടി മനസിലാക്കണമെന്നും അതിനായി ഒരുമിച്ച് നമുക്ക് മുന്നേറാം എന്നും മന്ത്രി വ്യക്തമാക്കി .

ALSO READ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം തടവ് ശിക്ഷ

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

മഹാത്മാ ഗാന്ധിയുടെ പിൻഗാമികളെന്ന് അവകാശപ്പെടുന്നവരിൽ പലരും അദ്ദേഹത്തിന്റെ ഘാതകരുടെ പക്ഷം ചേരുന്ന കാലത്താണ് നാം അദ്ദേഹത്തിന്റെ 76ആം രക്തസാക്ഷിദിനം ആചരിക്കുന്നത്. ഘാതകന്റെ പക്ഷം ശക്തിപ്പെടുമ്പോൾ ഗാന്ധിയോടൊപ്പം നിൽക്കുകയും അദ്ദേഹത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്. അത് നിറവേറ്റുമെന്ന പ്രതിജ്ഞ എടുക്കുന്നതിനൊപ്പം മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കൂടി നമുക്ക് ഒത്തുചേരാം.
മതസൗഹാർദം പുലരുന്നതിനായി മരണം വരെ നിരാഹാരമെന്ന സമരമാർഗം ഉപയോഗിച്ച ഗാന്ധി ഒടുവിൽ മതഭ്രാന്തന്റെ കയ്യാൽ കൊല്ലപ്പെട്ടു. ആ ഭ്രാന്തന്റെ പിൻഗാമികൾ ഇന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ചിരിച്ചുകൊണ്ട് കൈകൂപ്പും, സന്തോഷത്തോടെ പുഷ്പാർച്ചന നടത്തും. മുതലയേക്കാൾ മികവോടെ മുതലക്കണ്ണീർ പൊഴിക്കും. അത് കഴിഞ്ഞ് ഭരണഘടനയിലെ ആമുഖത്തിൽ നിന്ന് മതേതരത്വം എടുത്തുമാറ്റാൻ ശ്രമിക്കും. ഇക്കൂട്ടരെ ചെറുക്കണം. ഇന്ത്യയെ തിരിച്ചുപിടിക്കണം. നാം ഗാന്ധിക്കൊപ്പമാണെന്നും ഗോഡ്സെക്കൊപ്പമല്ലെന്നും ലോകം ഒരിക്കൽ കൂടി മനസിലാക്കണം. അതിനായി ഒരുമിച്ച് നമുക്ക് മുന്നേറാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here