‘പിന്നോട്ടേക്ക് നോക്കിയാൽ അവസാനം കാണാൻ പറ്റാത്തൊരു ജനസാഗരത്തിന് മുന്നിൽ മഴയോ മഹാമേരുവോ തടസമാകില്ല എന്ന് ഞങ്ങൾക്ക് മനസിലായ നിമിഷം’; മന്ത്രി പി രാജീവ്

കോരിച്ചൊരിയുന്ന മഴയെപോലും വകവെയ്ക്കത്തെ നിലമ്പൂരിലെ നവകേരള സദസിൽ വൻ ജനപങ്കാളിത്തം. മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ആണ് നവകേരള സദസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പന്തലിൽ, ഏറ്റവും വലിയ ആൾക്കൂട്ടം കാത്തിരുന്നതായി വ്യക്തമാക്കിയത്. മഴയുണ്ടായിരുന്നിട്ടും ബസിന് ചുറ്റും ആളുകൾ തടിച്ചുകൂടി അഭിവാദ്യം ചെയ്തുവെന്നാണ് മന്ത്രി കുറിച്ചത്. പിന്നോട്ടേക്ക് നോക്കിയാൽ അവസാനം കാണാൻ പറ്റാത്തൊരു ജനസാഗരത്തിന് മുന്നിൽ മഴയോ മഹാമേരുവോ തടസമാകില്ല എന്ന് മനസിലായ നിമിഷം കൂടിയായിരുന്നു ഇതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സാമ്പത്തിക ക്രമക്കേട്; കോട്ടയത്ത് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഞങ്ങളെത്തുമ്പോൾ നിലമ്പൂരിൽ കോരിച്ചൊരിയുന്ന മഴയായിരുന്നു. ഈ മഴ പരിപാടിയുടെ ആവേശം കെടുത്തുമോ എന്ന ഞങ്ങളുടെ ആശങ്കകളെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച സ്വീകരണം. മഴയുണ്ടായിരുന്നിട്ടും ബസിന് ചുറ്റും ഈ മനുഷ്യർ തടിച്ചുകൂടി ഞങ്ങളെ അഭിവാദ്യം ചെയ്തു.
ഈ നവകേരള സദസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പന്തലിൽ, ഏറ്റവും വലിയ ആൾക്കൂട്ടം ഞങ്ങളെ കാത്തിരുന്നു. പിന്നോട്ടേക്ക് നോക്കിയാൽ അവസാനം കാണാൻ പറ്റാത്തൊരു ജനസാഗരത്തിന് മുന്നിൽ മഴയോ മഹാമേരുവോ തടസമാകില്ല എന്ന് ഞങ്ങൾക്ക് മനസിലായ നിമിഷം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News