ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു: മന്ത്രി പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ് എന്ന് മന്ത്രി പി രാജീവ്.ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് നിയമങ്ങൾ പാലിക്കാതെ ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചുവെന്നാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.

സന്തോഷത്തോടെ തന്നെ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ് എന്നും കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന വേട്ടയാടലുകൾ അന്താരാഷ്ട്രതലത്തിൽ തന്നെ രാജ്യത്തിൻ്റെ മാധ്യമസ്വാതന്ത്ര്യ റാങ്കിങ്ങിൽ വലിയ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി കുറിച്ചു. ഈ ഘട്ടത്തിൽ പ്രബീറിന് ലഭിച്ചിരിക്കുന്ന നീതി പ്രതികരണശേഷിയുള്ള മറ്റ് മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ആത്മവിശ്വാസം നൽകുന്നതാണ് എന്നും മന്ത്രി പറഞ്ഞു.

also read: വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവം ; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്. ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് നിയമങ്ങൾ പാലിക്കാതെ ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു.
പ്രബീറിൻ്റെ അഭിഭാഷകനെ അറിയിക്കാതെയും റിമാൻ്റ് റിപ്പോർട്ട് കൃത്യമായി നൽകാതെയും ഡെൽഹി പോലീസ് അദ്ദേഹത്തെ ഏതുവിധേനയും തടങ്കലിൽ സൂക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാൽ ബഹു. സുപ്രീം കോടതി ഈ വിഷയങ്ങളിലെല്ലാം പോലീസിൻ്റെ നടപടികളെ രൂക്ഷമായി വിമർശിക്കുകയും അർഹിച്ച നീതി പ്രബീറിന് നൽകുകയും ചെയ്തു. സന്തോഷത്തോടെ തന്നെ ഈ വിധിയെ സ്വാഗതം ചെയ്യുകയാണ്. കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ നിരവധി മാധ്യമപ്രവർത്തകർക്ക് നേരെ നടക്കുന്ന വേട്ടയാടലുകൾ അന്താരാഷ്ട്രതലത്തിൽ തന്നെ രാജ്യത്തിൻ്റെ മാധ്യമസ്വാതന്ത്ര്യ റാങ്കിങ്ങിൽ വലിയ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ പ്രബീറിന് ലഭിച്ചിരിക്കുന്ന നീതി പ്രതികരണശേഷിയുള്ള മറ്റ് മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ആത്മവിശ്വാസം നൽകുന്നതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News