കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ചു; സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി

p rajeev

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായി
മിസോറാമിൽ നിന്നുള്ള എംഎൽഎമാരുടെ സംഘം ഓഫീസ് സന്ദർശിച്ച വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്.
കേരളത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിൽ സംഘം അഭിനന്ദനം രേഖപ്പെടുത്തിയതായും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ഇത് സാധ്യമാകുന്നത് എങ്ങനെയെന്ന് പഠിച്ച് മിസോറാമിൽ പ്രാവർത്തികമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ എംഎൽഎമാർ കേരളത്തിൽ വന്നിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: വയനാട് ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ കേരളം രാജ്യത്തു തന്നെ ഒന്നാമതെത്തിയതെത്തിയതിന് ശേഷമെത്തുന്ന ആദ്യ സംസ്ഥാന സംഘമാണിത് എന്നും വ്യവസായത്തിൽ കേരളം തിളങ്ങുന്നുവെന്ന സന്ദേശം അർത്ഥശങ്കകൾക്കിടയില്ലാതെ രാജ്യമാകെ എത്തുന്നുവെന്ന സന്ദേശവും ഈ സന്ദർശനം പങ്കുവെക്കുന്നുവെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്‌പോസ്റ്റ്

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന മികവ് പഠിക്കുന്നതിനായെത്തിയ മിസോറാമിൽ നിന്നുള്ള എം എൽ എമാരുടെ സംഘം ഇന്ന് ഓഫീസ് സന്ദർശിച്ചു. കേരളത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നതിൽ സംഘം അഭിനന്ദനം രേഖപ്പെടുത്തി. ഇത് സാധ്യമാകുന്നത് എങ്ങനെയെന്ന് പഠിച്ച് മിസോറാമിൽ പ്രാവർത്തികമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ എം.എൽ.എമാർ കേരളത്തിൽ വന്നിരിക്കുന്നത്.
വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഷോർട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കാനുള്ള വിപുലീകരണ, വൈവിധ്യവത്കരണ പദ്ധതികളിലൂടെ 9,467 കോടിരൂപയുടെ അധിക നിക്ഷേപമാണ് ഉണ്ടാകാൻ പോകുന്നത്. ഇതിനെക്കുറിച്ച് ഇന്നും നാളെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ സന്ദർശിച്ച് മിസോറാം എം.എൽ.എമാർ വിവരങ്ങൾ ശേഖരിക്കും.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ കേരളം രാജ്യത്തുതന്നെ ഒന്നാമതെത്തിയതെത്തിയതിന് ശേഷമെത്തുന്ന ആദ്യ സംസ്ഥാന സംഘമാണിത്. വ്യവസായത്തിൽ കേരളം തിളങ്ങുന്നുവെന്ന സന്ദേശം അർത്ഥശങ്കകൾക്കിടയില്ലാതെ രാജ്യമാകെ എത്തുന്നുവെന്ന സന്ദേശവും ഈ സന്ദർശനം പങ്കുവെക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News