രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് കേരളം സ്വന്തമാക്കിയിരിക്കുന്നത്: മന്ത്രി പി രാജീവ്

p rajeev

വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളിൽ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത് എന്നും മന്ത്രി പങ്കുവെച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നിൽക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി .

ALSO READ: ‘മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ല’: തോമസ് കെ തോമസ് എംഎൽഎ

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ മുൻകാല അനുഭവം ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു നേട്ടമാണ് സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയിരിക്കുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്.
ഇന്ത്യയിൽ തന്നെ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതിയാണ് കേരളത്തിൻ്റെ സംരംഭകവർഷം. ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ട 3,15,586 സംരംഭങ്ങളിൽ 1,01,048 സംരംഭങ്ങളും വനിതകളാണ് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ 32% സംരംഭങ്ങളാണിത്. ഇതിലൂടെ 4115.65 കോടി രൂപയുടെ നിക്ഷേപവും 2 ലക്ഷത്തോളം തൊഴിലും കേരളത്തിലുണ്ടായിട്ടുണ്ട്. ഈ സംരംഭകരുടെ കൂടി പിന്തുണയോടെയാണ് കേരളം ഇത്തവണ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തു തന്നെ ഒന്നാമത് തലയുയർത്തി നിൽക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News