ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ ഉദ്‌ഘാടനം ചെയ്തു; നേട്ടങ്ങൾ എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 13 വ്യവസായ കമ്പനികൾ കാസർഗോഡ് ഉദ്‌ഘാടനം ചെയ്ത വിവരം എടുത്ത് പറഞ്ഞ് മന്ത്രി പി രാജീവ്. ഇക്കാര്യത്തിൽ കാസർഗോഡുകാർക്ക് അഭിമാനിക്കാം എന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് കാഞ്ഞങ്ങാട് നവകേരള സദസിന്റെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ക്ഷേമ പെൻഷനുകൾക്കടക്കം സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകളും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: നടൻ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പ്രതിസന്ധിക്ക് അകത്ത് നിന്ന് കൊണ്ടാണ് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിമിതികൾക്കിടയിലും ഇന്ത്യയിലെ ആദ്യത്തെ സയൻസ് പാർക്ക്, ഡിജിറ്റൽ യൂണിവേഴ്സിറ്റി അടക്കമുള്ള വികസന പ്രവർത്തനങ്ങൾ എല്ലാം കേരളത്തിൽ ആരംഭിച്ച കാര്യവും മന്ത്രി പി രാജീവ് എടുത്തുപറഞ്ഞു. അസാധ്യമെന്ന് കരുതിയ എല്ലാം ഇച്ഛാശക്തിയോട് കൂടി സർക്കാർ നടപ്പാക്കി എന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലകളിൽ ഉൾപ്പടെ പല മേഖലകൾക്കിടയിലും കേരളം കൈവരിച്ച പുരോഗതിയും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ഗൃഹനാഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News