“നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം”: മെയ്‌ദിന ആശംസ നേർന്ന് മന്ത്രി പി രാജീവ്

മെയ്‌ദിനത്തിൽ കവി തിരുനെല്ലൂർ കരുണാകരൻ എഴുതിയ കവിത പങ്കുവെച്ച് ആശംസ അറിയിച്ച് മന്ത്രി പി രാജീവ്. എപ്പോഴും തൊഴിലാളികളുടെ സിരകളിലേക്ക് പുത്തനൂർജ്ജം കൊണ്ടുവരുന്ന നിമിഷമായിട്ടാണ്. “നിന്നെക്കാണ്‍കെ ഞങ്ങളിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം” എന്ന വരികൾ ആണ് രാജീവ് പങ്കുവെച്ചത്. എങ്ങനെയാണ് ഇന്നീ കാണുന്ന അവകാശങ്ങൾ ഉണ്ടായത് എന്ന് ബോധ്യമുള്ള ഓരോ തൊഴിലാളിക്കും ആവേശം പകരുന്നതാണ് ഈ വരികൾ എന്നും പി രാജീവ് കുറിച്ചു. ചൂഷണമുക്തമായൊരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്ന സന്ദേശം കൂടി സാർവ്വദേശീയ തൊഴിലാളി ദിനം ഈ ലോകത്തിന് നൽകുന്നു എന്നും രാജീവ് പറഞ്ഞു.

ALSO READ: ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കം, സൈബർ ഇടത്തിൽ സംഘടിതമായ ആക്രമണം നടക്കുന്നു: വി കെ സനോജ്

ഇനിയുള്ള കാലവും കേരളം തൊഴിലാളികൾക്കൊപ്പം തന്നെയാണെന്ന സന്ദേശം നൽകാനും ഈ മെയ് ദിനത്തിൽ നമുക്ക് സാധിക്കട്ടെ എന്നും 1890 മെയ് നാലിന് ഹൈഡ് പാർക്കിൽ നടന്ന മെയ്ദിനാചരണത്തിൽ സഖാവ് കാൾ മാര്‍ക്സിന്റെ മകള്‍ എലനോര്‍ മാര്‍ക്സിന്റെ വരികളും പി രാജീവ് പങ്കുവെച്ചു. ഈ വരികളോർത്തുകൊണ്ട് തൊഴിലാളിവർഗ്ഗ പോരാട്ട ചരിത്രത്തിൽ മുന്നേറ്റത്തിന്റെ തന്റേതായ ഇടം കണ്ടെത്തുന്ന വർഷമായി 2024 മാറട്ടെ എന്ന് ഈ മെയ്ദിനത്തിൽ ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

ALSO READ: ആലപ്പുഴയിലെ ഹൗസ്ബോട്ടും വള്ളംകളിയും; ഹിറ്റായി ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസിന്റെ ചിത്രങ്ങള്‍

പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന തൊഴിലാളികളുടെ പുതുവത്സരദിനമാണ് മെയ്ദിനം. മെയ്ദിനത്തെക്കുറിച്ച് കവി തിരുനെല്ലൂർ കരുണാകരൻ എഴുതിയത് എപ്പോഴും തൊഴിലാളികളുടെ സിരകളിലേക്ക് പുത്തനൂർജ്ജം കൊണ്ടുവരുന്ന നിമിഷമായിട്ടാണ്. “നിന്നെക്കാണ്കെ ഞങ്ങളിലൂടെ ഉയിര്ത്തെഴുന്നേല്ക്കുകയല്ലോ, തങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന് ധീരം പൊരുതി മരിച്ചു ജയിച്ചവരെല്ലാം” എന്ന വരികൾ എങ്ങനെയാണ് ഇന്നീ കാണുന്ന അവകാശങ്ങൾ ഉണ്ടായത് എന്ന് ബോധ്യമുള്ള ഓരോ തൊഴിലാളിക്കും ആവേശം പകരുന്നു. ചൂഷണമുക്തമായൊരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കുമെന്ന സന്ദേശം കൂടി സാർവ്വദേശീയ തൊഴിലാളി ദിനം ഈ ലോകത്തിന് നൽകുന്നു.
8 മണിക്കൂർ ജോലി എന്നത് കേട്ടിട്ടുപോലുമില്ലാതിരുന്ന, പതിനാറും ഇരുപതും മണിക്കൂറുകൾ അടിമകളെപ്പോലെ പണിയെടുക്കേണ്ടിവന്ന തൊഴിലാളികൾ ജീവിച്ചിരുന്ന കാലത്താണ് നാം മെയ്ദിനം ആചരിച്ചുതുടങ്ങിയത്. ഓരോ മെയ്ദിനം കടന്നുപോകുന്തോറും ഏതെങ്കിലുമൊരു വിഭാഗം തൊഴിലാളികൾ അവരുടേതായ അവകാശങ്ങൾ നേടിയെടുത്ത് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. വലതുപക്ഷ സർക്കാരുകൾ ആ അവകാശങ്ങളെ ഇല്ലാതാക്കുന്ന ശ്രമങ്ങളിൽ താൽക്കാലിക മുന്നേറ്റം കൈവരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും തൊഴിലാളി വിരുദ്ധമായ ഏത് നീക്കവും സംഘടിതമായ തൊഴിലാളി കരുത്തിന് മുന്നിൽ നിഷ്പ്രഭമാകുമെന്ന് അവർക്കറിയാം. “മർത്യനജയ്യം.. മർത്യധ്വാനമജയ്യം..
അവന്റേതാണീ ലോകം..” സമസ്തമേഖലകളിലും തൊഴിലാളി യൂണിയനുകൾ രൂപീകൃതമാകുന്ന, യൂണിയനുണ്ടാകില്ലെന്ന് ആളുകൾ വിശ്വസിച്ചിരുന്ന ഐ.ടി മേഖലയിലടക്കം യൂണിയനുകളുണ്ടാകുന്ന കാലത്ത് ഒരിക്കൽ കൂടി ഈ വരികൾ നമുക്കോർക്കാം. തൊഴിലാളികളുള്ള എല്ലാ മേഖലയിലും അവർ സംഘടിക്കും, എത്രതന്നെ വിലക്കിയാലും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഒരുനാൾ അവരുടെ ശബ്ദം ഉയരും, സംഘടിച്ചുകൊണ്ട് അവരാ അവകാശങ്ങൾ നേടിയെടുക്കും.
തൊഴിലാളിയുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടക്കേണ്ടത്. എന്നാൽ സ്ഥിരം തൊഴിൽ ഇല്ലാതാക്കാനും ചൂഷണം വർധിപ്പിക്കാനുമുള്ള നയങ്ങളാണ് യൂണിയൻ ഗവണ്മെന്റ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ ഒഴുക്കിനെതിരെ നീങ്ങി തൊഴിലാളികൾക്കൊപ്പം നടന്നാണ് കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിയത്. എക്കാലവും നാം തൊഴിലാളിവർഗ്ഗത്തോട് അനുഭാവം പ്രകടിപ്പിച്ചു. അവരാണ് ഈ ലോകം സൃഷ്ടിച്ചത് എന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് കേരളവും തൊഴിലാളിവർഗ്ഗവും കൈകോർത്തുനിന്നു. ഇനിയുള്ള കാലവും കേരളം തൊഴിലാളികൾക്കൊപ്പം തന്നെയാണെന്ന സന്ദേശം നൽകാനും ഈ മെയ് ദിനത്തിൽ നമുക്ക് സാധിക്കട്ടെ.
1890 മെയ് നാലിന് ഹൈഡ് പാർക്കിൽ നടന്ന മെയ്ദിനാചരണത്തിൽ സഖാവ് കാൾ മാര്ക്സിന്റെ മകള് എലനോര് മാര്ക്സ് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
“അജയ്യമെന്നുറപ്പുള്ള അംഗബലത്തോടെ നിങ്ങൾ സിംഹങ്ങളെപ്പോലെ ഉണര്ന്നെണീക്കുക..
രാത്രിയില് അവരണിയിച്ച ചങ്ങലകള് ദേഹത്തുവീണ മഞ്ഞുതുള്ളികള് പോലെ കുടഞ്ഞെറിയുക..
നിങ്ങള് ഒരു കടലാണ്.. അവര് കുറച്ചുപേരും..”
ഈ വരികളോർത്തുകൊണ്ട് തൊഴിലാളിവർഗ്ഗ പോരാട്ടചരിത്രത്തിൽ മുന്നേറ്റത്തിന്റെ തന്റേതായ ഇടം കണ്ടെത്തുന്ന വർഷമായി 2024 മാറട്ടെ എന്ന് ഈ മെയ്ദിനത്തിൽ ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News