ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ സ്വകാര്യ അഭിമാനം; മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മന്ത്രി പി രാജീവ്

നടൻ മോഹൻലാലിൻറെ ജന്മദിനത്തിൽ ആശംസകളുമായി മന്ത്രി പി രാജീവ്. തിരനോട്ടത്തിലൂടെ ഒന്നെത്തി നോക്കി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ഒരു പൂക്കാലം വരാനിരിക്കുന്നു എന്ന് മലയാളികൾക്ക് സൂചന നൽകി പിന്നീട് അഭിനയത്തിന്റെ സർവ്വജ്ഞപീഠം കീഴടക്കിയ പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ നേരുന്നുവെന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്.

ALSO READ: മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവില്‍; സര്‍ക്കാര്‍ ഖജനാവില്‍ നിന്നും യാത്രയ്ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല: വിവരാവകാശ രേഖ പുറത്ത്

ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ എത്രയോ നിമിഷങ്ങൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വകാര്യ അഭിമാനം കൂടിയായ ആ മഹാനടൻ ഇനിയുമേറെ ശോഭിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

താൻ രാജ്യസഭാംഗമായിരുന്ന കാലത്ത് ആലുവ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് സെൻ്ററിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് തിരക്കുകൾക്കിടയിൽ നിന്നും ഓടിയെത്തിയത് ഓർക്കുന്നുവെന്നും എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ ഭക്ഷണ പരിപാടി തുടങ്ങിയപ്പോൾ ഒരു മാസത്തെ ഭക്ഷണത്തിന് അന്നത്തെ കണക്കനുസരിച്ച് പത്തുലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമകളിൽ തന്റെ പ്രകടനങ്ങളിൽ എപ്പോഴും മോഹൻലാൽ തിളങ്ങുന്നത് ചെയ്യുന്ന വേഷത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടുകൂടിയാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. അഭിനയ യാത്ര ഇനിയും മുന്നോട്ടു പോകട്ടെഎന്നും മന്ത്രി ആശംസിച്ചു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

തിരനോട്ടത്തിലൂടെ ഒന്നെത്തിനോക്കി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ഒരു പൂക്കാലം വരാനിരിക്കുന്നു എന്ന് മലയാളികൾക്ക് സൂചന നൽകി പിന്നീട് അഭിനയത്തിന്റെ സർവ്വജ്ഞപീഠം കീഴടക്കിയ പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ നേരുന്നു. ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ എത്രയോ നിമിഷങ്ങൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വകാര്യ അഭിമാനം കൂടിയായ ആ മഹാനടൻ ഇനിയുമേറെ ശോഭിക്കണം എന്ന് ആഗ്രഹിക്കുന്നു.
ഞാൻ രാജ്യസഭാംഗമായിരുന്ന കാലത്ത് ആലുവ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് സെൻ്ററിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് തിരക്കുകൾക്കിടയിൽ നിന്നും ഓടിയെത്തിയത് ഓർക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ സൗജന്യ ഭക്ഷണ പരിപാടി തുടങ്ങിയപ്പോൾ ഒരു മാസത്തെ ഭക്ഷണത്തിന് അന്നെത്ത കണക്കനുസരിച്ച് പത്തുലക്ഷം രൂപയാണ് മോഹൻലാൽ നൽകിയത്. തുടക്കം മുതൽ ദേശാഭിമാനി അക്ഷരമുറ്റത്തിൻ്റെ ഗുഡ് വിൽ അംബാസഡറും അദ്ദേഹം തന്നെ. ലോകത്ത് എവിടെയാണെങ്കിലും സ്വന്തം ഉത്തരവാദിത്തമെന്ന നിലയിൽ പത്രത്തിന് ബാധ്യതകളൊന്നുമില്ലാതെ എല്ലാ വർഷവും ഓടിയെത്തുന്നു. ഇപ്പോൾ ഹാന്റക്സിന്റെ പ്രധാന ബ്രാന്റായ കമാന്റോ ഷർട്ട്, കൈത്തറിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം കാരണം പുറത്തിറക്കാനെത്തിയതും ഒരോർമ്മയാണ്. കോവിഡ് കാലത്തെ ഫോണിലൂടെയുള്ള സുഖാന്വേഷണങ്ങളും വ്യക്തിബന്ധങ്ങൾക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യം മനസിലാക്കാൻ സഹായിക്കുന്ന കാര്യമാണ്. സിനിമകളിൽ തന്റെ പ്രകടനങ്ങളിൽ എപ്പോഴും മോഹൻലാൽ തിളങ്ങുന്നത് ചെയ്യുന്ന വേഷത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടുകൂടിയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അഭിനയ യാത്ര ഇനിയും മുന്നോട്ടു പോകട്ടെ. ആശംസകൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News