ഭീതിയുടെ കച്ചവടക്കാരെ സ്നേഹം കൊണ്ട് കീഴടക്കാൻ നാമോരോരുത്തർക്കും കൈകോർക്കാം; പുതുവത്സരാശംസകൾ നേർന്ന് മന്ത്രി പി രാജീവ്

പുതുവത്സരാശംസകൾ നേർന്ന് മന്ത്രി പി രാജീവ്. ഉത്തരവാദിത്തം നിറഞ്ഞതും പ്രതീക്ഷയാൽ നയിക്കപ്പെടുന്നതുമായ മറ്റൊരു പുതുവത്സരദിനം കൂടി കടന്നുവരികയാണെന്നും ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശവുമായി നമുക്കീ ദിനത്തെ വരവേൽക്കാം എന്നും മന്ത്രി പങ്കുവെച്ച ആശംസ കുറിപ്പിൽ പറഞ്ഞു. അപരത്വമില്ലാതെ എല്ലാ ഇന്ത്യക്കാർക്കും സഹോദരി സഹോദരൻമാരായി ജീവിക്കാൻ കഴിയേണ്ടതുണ്ട്. ഭീതിയുടെ കച്ചവടക്കാരെ സ്നേഹം കൊണ്ട് കീഴടക്കാൻ നാമോരോരുത്തർക്കും കൈകോർക്കാം എന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു.

ALSO READ: കരാറുകളെല്ലാം ലംഘിച്ചു, മകളെക്കാണാനും വന്നിട്ടില്ല: ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി അമൃത സുരേഷ്

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ഉത്തരവാദിത്തം നിറഞ്ഞതും പ്രതീക്ഷയാൽ നയിക്കപ്പെടുന്നതുമായ മറ്റൊരു പുതുവത്സരദിനം കൂടി കടന്നുവരികയാണ്. ഇന്ത്യയെന്ന മഹത്തായ ആശയം നിലനിർത്താൻ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശവുമായി നമുക്കീ ദിനത്തെ വരവേൽക്കാം. അപരത്വമില്ലാതെ എല്ലാ ഇന്ത്യക്കാർക്കും സഹോദരി സഹോദരൻമാരായി ജീവിക്കാൻ കഴിയേണ്ടതുണ്ട്. ഭീതിയുടെ കച്ചവടക്കാരെ സ്നേഹം കൊണ്ട് കീഴടക്കാൻ നാമോരോരുത്തർക്കും കൈകോർക്കാം. എല്ലാവർക്കും പുതുവത്സരാശംസകൾ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News