‘ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ’: മന്ത്രി പി രാജീവ്

VS

വി എസിന് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി പി രാജീവ്. വി എസിന്റെ 101 വർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി നേടിയ മാറ്റങ്ങളൊക്കെയും അതിലടങ്ങിയിരിക്കും എന്നാണ് മന്ത്രി പങ്കുവെച്ച ആശംസ കുറിപ്പിൽ പറയുന്നത്.കേരളത്തെ ഇന്നു നാം കാണുന്ന കേരളമാക്കി മാറ്റിയതിൽ സഖാവിന്റെ പങ്ക് അവിസ്മരണീയമാണ് എന്നും ആ മാറ്റങ്ങളുടെയാകെ ഗുണഭോക്താക്കളായ മലയാളികൾ അതുകൊണ്ടുതന്നെ ആ സമരപോരാളിയെ നെഞ്ചേറ്റുകയും ചെയ്തുവെന്നും മന്ത്രി കുറിച്ചു.

സമരോത്സുകമായ ആ ജീവിതം നൽകുന്ന സന്ദേശം മുറുകെപ്പിടിച്ച് ജനങ്ങൾക്കായി സദ്ഭരണം നടത്തുകയാണ് ഈ മന്ത്രിസഭ എന്നും അദ്ദേഹം കുറിച്ചു. ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ എന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ’: പിണറായി വിജയൻ

മന്ത്രി പി രാജീവിന്റെ പോസ്റ്റിന്റെ പൂർണരൂപം

വി എസിന്റെ 101 വർഷങ്ങൾ അടയാളപ്പെടുത്തുകയാണെങ്കിൽ കേരളം പൊരുതി നേടിയ മാറ്റങ്ങളൊക്കെയും അതിലടങ്ങിയിരിക്കും. രാജഭരണത്തിനും ജന്മിമാർക്കുമെതിരായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സ്വാതന്ത്ര്യസമര പോരാട്ടം, കമ്മ്യൂണിസ്റ്റ് പാർടിക്കുനേരെ അടിയന്തിരാവസ്ഥക്കാലത്തുൾപ്പെടെയുണ്ടായ വേട്ടയാടലുകൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ ചരിത്രം, സിപിഐ എമ്മിന്റെ രൂപീകരണം, കേരളം ഇന്നുകാണുന്ന കേരളമാക്കി മാറ്റിയ അനവധി സമര പോരാട്ടങ്ങൾ, ഒപ്പം മുഖ്യമന്ത്രിയെന്ന നിലയിലും ജന പ്രതിനിധിയെന്ന നിലയിലും നടപ്പിലാക്കിയ പദ്ധതികൾ. കേരളത്തെ ഇന്നു നാം കാണുന്ന കേരളമാക്കി മാറ്റിയതിൽ സഖാവിന്റെ പങ്ക് അവിസ്മരണീയമാണ്. ആ മാറ്റങ്ങളുടെയാകെ ഗുണഭോക്താക്കളായ മലയാളികൾ അതുകൊണ്ടുതന്നെ ആ സമരപോരാളിയെ നെഞ്ചേറ്റുകയും ചെയ്തു.
പുന്നപ്ര വയലാറും അനവധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അടിയന്തിരാവസ്ഥയും പോലീസ് വേട്ടയാടലുകളുമെല്ലാം അതിജീവിച്ച സഖാവ് വി എസ് ഇന്ന് നൂറ്റി ഒന്നാം ജന്മദിനമാഘോഷിക്കുകയാണ്. സമരോത്സുകമായ ആ ജീവിതം നൽകുന്ന സന്ദേശം മുറുകെപ്പിടിച്ച് ജനങ്ങൾക്കായി സദ്ഭരണം നടത്തുകയാണ് ഈ മന്ത്രിസഭയും. ആധുനിക കാലഘട്ടത്തിനാവശ്യമായ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ. സഖാവ് വി എസിന് ജന്മദിനാശംസകൾ നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News