വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശബരിമല മണ്ഡലകാലം കടന്നുപോയി: പി എസ് പ്രശാന്ത്

വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശബരിമല മണ്ഡലകാലം കടന്നുപോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 23 കോടി രൂപയുടെ അധിക വരുമാനം ഇത്തവണയുണ്ടായി. ദേവസ്വം ബോര്‍ഡില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ശബരിമല മണ്ഡലകാലം പ്രശ്‌നങ്ങളില്ലാതെ കടന്നുപോയത്. കൂട്ടായ്മയുടെ വിജയമാണ് കണ്ടത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. വരും വര്‍ഷങ്ങളിലും വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തും. ഇത്തവണ 23 കോടി രൂപയുടെ അധിക വരുമാനവും ശബരിമലയില്‍ ഉണ്ടായി.

Also Read : മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർത്ഥികൾക്ക് നൽകും; മന്ത്രി ആർ ബിന്ദു

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ സഹായമില്ലാതെ മുന്നോട്ടുപോകാനാകില്ല. ദേവസ്വം ബോര്‍ഡില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും പി എസ് പ്രശാന്ത്. പല വ്യാജ പ്രചരണങ്ങളും ശബരിമലയുടെ പേരില്‍ നടന്നെന്നും, നടപടി സ്വീകരിച്ചെന്നും തിരുവനന്തപുരം കേസരി ഹാളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ പി എസ് പ്രശാന്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News