ശബരിമലയിൽ മണ്ഡലകാലത്ത് വരുമാനവും തീർത്ഥാടകരുടെ എണ്ണവും കുത്തനെ വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 82 കോടിയിൽപരം രൂപയുടെ വർധനവുണ്ടായി. ടീം വർക്കിൻ്റെ വിജയമാണ് മണ്ഡലകാലത്തുണ്ടായതെന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നും സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
also read: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്
തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ് രേഖപ്പെടുത്തിയ മണ്ഡലകാലമാണ് കഴിഞ്ഞത്. 28 , 42, 447 തീർത്ഥാടകരാണ് കഴിഞ്ഞ വർഷം വന്നതെങ്കിൽ ഇത്തവണ അത് 32, 49 , 756 ആയി വർധിച്ചു. 4 , 07, 309 ഭക്തർ ഇത്തവണ കൂടുതലായി എത്തി. ഇത് വരുമാനത്തിലും പ്രതിഫലിച്ചു. 214, 82 , 87 , 898 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം 41 ദിവസത്തെ വരുമാനം. ഇത്തവണ 297, 06, 67, 679 കോടിയായി. വരുമാനത്തിൽ 82 23 79 781 കോടിയുടെ വർധനവ്.
അപ്പം – അരവണ വിൽപ്പനയിൽ 22 , 06, 59 540 കോടിയും കാണിക്ക ഇനത്തിൽ 13 കോടിയും അധികമായി ലഭിച്ചു. സന്നിധാനത്ത് ഇന്നും തീർത്ഥാടക തിരക്ക് തുടരുകയാണ്. പതിനെട്ടാം പടി കയറാനുള്ളവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. വാരാന്ത്യമായതിനാൽ വരുന്ന രണ്ട് ദിവസം ഭക്തജന തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച 96,754 പേരാണ് ദർശനം നടത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here