മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സ്വന്തമായി തെരഞ്ഞെടുത്ത തൊഴില്‍ മേഖലയില്‍ മുന്നോട്ടു പോകുന്നത് മറ്റൊരു വിലാസത്തിന്റെയും പിന്‍ബലത്തിലല്ല എന്ന് സംസ്ഥാന നോളജ് മിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ് ശ്രീകല. സ്ത്രീകള്‍ ഏതുമേഖലയില്‍ മികവ് പുലര്‍ത്തുന്നതായി കാണുന്നുവോ അവരെ തളര്‍ത്താനുള്ള ശ്രമങ്ങളും സ്വഭാവികമായി ഉയര്‍ന്നു വരുന്നുവെന്ന് പി എസ് ശ്രീകല ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: ‘മാസപ്പടി അപ്പുക്കുട്ടന്മാര്‍’ ഇനിയും വരും; കെ അനില്‍ കുമാര്‍
ഫേസ്ബുക്ക് പോസ്റ്റ്
സ്ത്രീക്ക് സ്വന്തമായി വികാരവും വിചാരവും വിവേകവും ഉണ്ടെന്ന് അംഗീകരിക്കാന്‍ പുരുഷബോധത്തിന് കഴിയുന്നില്ലെന്നു ലീലാവതി ടീച്ചര്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട്, സ്ത്രീകള്‍ ഏതുമേഖലയില്‍ മികവ് പുലര്‍ത്തുന്നതായി കാണുന്നുവോ അവരെ തളര്‍ത്താനുള്ള ശ്രമങ്ങളും സ്വഭാവികമായി ഉയര്‍ന്നു വരുന്നു. മനസ് തളര്‍ന്നു നിര്‍വീര്യരായി പിന്മാറിയ നിരവധി സ്ത്രീകളുണ്ട്.
അതേസമയം, ധീരതയോടെ ചെറുത്ത് നില്‍ക്കാനും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാനും ശരിയെന്നു ഉത്തമബോധ്യമുള്ളത് ചെയ്ത് മുന്നോട്ട് തന്നെ പോകാനും തയാറാവുന്ന സ്ത്രീകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കും. ഇത് നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് വീണാ വിജയന്‍.
Also Read: ‘മുഖ്യമന്ത്രി വരുമ്പോളൊക്കെ പി ജെ ജോസഫിന് വയ്യ, വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു’; എം എം മണി
ഉയര്‍ന്ന വിദ്യാഭ്യാസവും അതിനനുസൃതമായ കാര്യപ്രാപ്തിയും ശേഷിയും നിലപാടുമായി, സ്വന്തമായി തെരഞ്ഞെടുത്ത തൊഴില്‍ മേഖലയില്‍ അവര്‍ മുന്നോട്ടു പോകുന്നത് മറ്റൊരു വിലാസത്തിന്റെയും പിന്‍ബലത്തിലല്ല. എന്നാല്‍, രാഷ്ട്രീയ വിരോധം രാഷ്ട്രീയമായി നേരിടാന്‍ പ്രാപ്തിയില്ലാത്തവര്‍ നിരന്തരം അവരെ കരുവാക്കാന്‍ ശ്രമിക്കുകയാണ്.
ഇതേവരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഒന്നൊന്നായി പൊളിഞ്ഞുപോയിട്ടും പിന്നെയും പിന്നെയും അതേ പാതയില്‍ തുടരുന്നത് തികഞ്ഞ അല്പത്തരമാണ്. സ്ത്രീവിരോധവും രാഷ്ട്രീയ വിരോധവും ഒരുമിച്ചു തീര്‍ത്തേക്കാമെന്ന വിലകെട്ട സമീപനമാണ് ഇത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here