പ്രതിപക്ഷ വിജയത്തിന്റെ ക്രെഡിറ്റ് കർഷകർക്ക്: മാധ്യമപ്രവർത്തകൻ പി സായിനാഥ്‌

പ്രതിപക്ഷ വിജയം ആരെങ്കിലും അവകാശപ്പെടുന്നെങ്കിൽ ആ ക്രെഡിറ്റ് കർഷകർക്കെന്ന് മാധ്യമ പ്രവർത്തകൻ പി സായിനാഥ്‌. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം ഉയർത്തി വീര്യത്തോടെ മത്സരിച്ചു പക്ഷെ രാമന് മനസിലായി പത്ത് തലയുള്ള രാവണൻ ആരാണെന്നും സായിനാഥ് പരിഹസിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയ്‌ക്കു കാരണം കർഷകരോഷം. കർഷക പ്രക്ഷോഭത്തിന്റെ മുഖ്യകേന്ദ്രങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ അറുപതോളം സീറ്റുകളുടെ ഫലത്തെ വലിയ തോതിൽ കർഷകരോഷം സ്വാധീനിച്ചു. പഞ്ചാബിലും ഹരിയാനയിലും ജനം ബിജെപിയെ തൂത്തെറിഞ്ഞു.

Also Read: ജോർജ് കുര്യനെ മന്ത്രിയാക്കി ക്രൈസ്തവ സമൂഹത്തിൻ്റെ പിന്തുണ നേടാൻ ലക്ഷ്യമിട്ട് ബിജെപി

മഹാരാഷ്‌ട്രയിൽ മോദി തെരഞ്ഞെടുപ്പ്‌ റാലി നടത്തിയ 18 മണ്ഡലങ്ങളിൽ പതിനഞ്ചും അവർക്ക്‌ നഷ്ടമായി. യുപിയിലെ കർഷക മേഖലയെല്ലാം മോദിക്ക് തിരിച്ചടി നൽകി. ഗുസ്‌തി താരങ്ങളെ അപമാനിച്ചതും അഗ്നിവീർ പദ്ധതിയും വലിയ ജനരോഷം സൃഷ്ടിച്ചു. നീതിക്കുവേണ്ടി സമാധാനപരമായും ജനാധിപത്യപരമായും നടത്തിയ ലോകത്തെ ഏറ്റവും വലിയ പ്രക്ഷോഭമാണ്‌ കിസാൻ ആന്തോളൻ. എന്നാൽ, ഇതിനെ മോദിസർക്കാർ നേരിട്ടത്‌ ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചായിരുന്നു. സ്വന്തം കർഷകർക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയ ആദ്യ രാജ്യമെന്ന കുപ്രസിദ്ധി ഇന്ത്യക്ക് സ്വന്തം. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്‌ സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വരുമാന വ്യത്യാസം.

Also Read: രാജീവ് ചന്ദ്രശേഖരൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു; പ്രഖ്യാപനം സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ട് മുൻപ്

ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇത്ര ഭയാനകമായ സാമ്പത്തിക അന്തരം രാജ്യത്തുണ്ടായിട്ടില്ല. ഇന്ത്യയിലെ സാധാരണക്കാരന് അംബാനിയുടെ വരുമാനം ഉണ്ടാവണമെങ്കിൽ 2.6 മില്യൻ വർഷം വേണ്ടിവരുമെന്നും സായിനാഥ് ചൂണ്ടികാട്ടി. ട്രേഡ്​ യൂനിയൻ സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി ആർ. കരുമലയൻ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനം തിങ്കളാഴ്ച സമാപിക്കും. സംസ്ഥാന പ്രസിഡന്‍റ്​ ഡോ. എസ്​.ആർ. മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.നൗഷാദ്​ എം.എൽ.എ, തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News