‘ഞാന്‍ നടക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ ശരികളിലൂടെ’: പി സരിന്‍

തന്റെ രാഷ്ട്രീയത്തിന്റെ ശരികളിലൂടെയാണ് താന്‍ നടക്കുന്നതെന്ന് എല്‍ഡിഎഫ് പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിന്‍. പാലക്കാട് ഇടതുമുന്നണില്‍ ഭിന്നതയില്ലെന്നും കോണ്‍ഗ്രസില്‍ ശുദ്ധികലശത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞുവെന്നും പി സരിന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പി സരിന്‍ മെഴുകുതിരി കത്തിച്ചു. പ്രചാരണത്തിരക്കുകള്‍ക്കിടെയാണ് സരിന്‍ പുതുപ്പള്ളിയിലെത്തിയത്. കഴിഞ്ഞ ദിവസം കരുണാകരന്റെ സ്മൃതി മണ്ഡപത്തിലും സരിന്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പി സരിന്‍ സന്ദര്‍ശിച്ചു. അറിവ് മാത്രമല്ല തിരിച്ചറിവും ഉള്ളയാളാണ് സരിനെന്നും കോണ്‍ഗ്രസ് ചത്തകുതിരയാണെന്നും വെള്ളപ്പാള്ളി പറഞ്ഞു.

ALSO READ:തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട; 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും എക്സൈസ് പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration