പറയാനുള്ളത് പറഞ്ഞിട്ടെ പോകൂ, നേതൃത്വം കാണിക്കുന്നത് തോന്ന്യാസം; പി സരിൻ

P Sarin

പറയാനുള്ളത് പറഞ്ഞിട്ടെ പോകു. കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങൾ നടത്തി എടുക്കാം എന്ന് കരുതിയാൽ കൊടുക്കേണ്ടി വരുന്ന വില വലുതാണെന്ന് കോൺ​ഗ്രസ് നേതൃത്വം മനസിലാക്കണമെന്ന് ഡോ പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിയായി നിര്‍ണയിച്ച രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം പരിശോധിക്കണമെന്നും സരിൻ പറഞ്ഞു. ഈ രീതിയില്‍ പോയാല്‍ തെരഞ്ഞെടുപ്പ് തോല്‍ക്കും. തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല രാഹുൽ ​ഗാന്ധിയായിരിക്കുമെന്നും സരിൻ പറഞ്ഞു.

വെള്ളക്കടലാസിൽ അച്ചടിച്ചാൽ സ്ഥാനാർത്ഥിത്വം പൂർണമാവില്ല. ഒറ്റ വ്യക്തിയുടെ വാക്ക് കേട്ട് തീരുമാനിക്കരുത്, പിന്തുടർച്ചാവകാശം പോലെ പ്രഖ്യാപിക്കേണ്ടതല്ല സ്ഥാനാർഥിത്വം.പാര്‍ട്ടിയില്‍ സുതാര്യത വേണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും ഡോ. സരിന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം. മറ്റു നേതാക്കളെല്ലാം രാഹുലിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന സരിന്റെ പ്രൊഫൈലിലെവിടെയും അതുണ്ടായില്ല.

സരിനെ പരിഹസിച്ച രാജ്മോഹൻ ഉണ്ണിത്താൻ മര്യാ​ദയോടെ സംസാരിക്കണമെന്നും സരിൻ പറഞ്ഞു. കോൺ​ഗ്രസിൽ കെട്ടുറപ്പില്ല. സംഘടനാ കെട്ടുറപ്പ് സിപിഐഎമ്മിനെ കണ്ടുപഠിക്കണമെന്നും സരിൻ അഭിപ്രായപ്പെട്ടു.

ഷാഫി പറമ്പിലിനെതിരെ പത്രസമ്മേളനത്തിൽ ഒളിയമ്പെയ്യുകയും ചെയ്തിട്ടുണ്ട്. പിന്തുടർച്ചാവകാശം പോലെ പ്രഖ്യാപിക്കേണ്ടതല്ല സ്ഥാനാർത്ഥിത്വം ഒറ്റ വ്യക്തിയുടെ വാക്ക് കേട്ട് പ്രവർത്തിക്കരുതെന്നും സരിൻ പറഞ്ഞു.

2016ൽ സിവിൽ സർവീസ് രാജിവെച്ചാണ് താൻ കോൺഗ്രസിലേക്ക് എത്തിയത്. ഞാൻ കോൺ​ഗ്രസിൽ എത്തുമ്പോൾ കോൺഗ്രസിന് കേന്ദ്രത്തിലോ കേരളത്തിലോ ഭരണം ഉണ്ടായിരുന്നില്ല. അധികാരം മോഹിച്ചല്ല ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും സരിൻ പറഞ്ഞു.

ജില്ലയ്ക്ക് പുറത്തുനിന്നുള്ള രാഹുലിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്ന വേളയില്‍ സരിന്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നതായും ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥി വേണ്ട എന്നാവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News