‘കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം’: പി സരിൻ

കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് പി സരിൻ. കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം ഉണ്ടെന്നും സംഘതലവൻ സതീശൻ ആണെന്നും സരിൻ പറഞ്ഞു. ഒരാഴ്ച മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ വിളിച്ചപ്പോൾ ഭീഷണി സ്വരത്തിൽ സംസാരിച്ചു  എന്നാണ് സരിൻ വ്യക്തമാക്കിയത്.വി ഡി സതീശൻ,രാഹുൽ മാങ്കൂട്ടത്തിൽ,
ഷാഫി പറമ്പിൽ, എന്നിവരാണ് മൂവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘം എന്നും സരിൻ ആരോപിച്ചു .മൂവർ സംഘത്തിൽ നിന്ന് കോൺഗ്രസിനെ മോചിപ്പിക്കണം എന്നും സരിൻ  പറഞ്ഞു.

ധിക്കാരം,ഔചിത്യമില്ലായ്മയൊക്കെയാണ് രാഹുലിന്റെ മുഖമുദ്ര,രാഹുൽ ലീഡറെ അധിക്ഷേപിച്ചു
ഇതിൻ്റെ മറുപടി ജനം 13 ന് നൽകും, ഇതിന്റെ മറുപടി പാലക്കാട്ട് ജനങ്ങൾ നൽകും,ഉമ്മൻചാണ്ടിയുടെ കല്ല് തെരഞ്ഞെടുപ്പ് സമയത്തല്ല പ്രാർഥിക്കേണ്ടത്,ഇന്ന് പോയത് ക്യാമറയുടെ മുന്നിൽ ഷോ കാണിക്കാൻ ആണെന്നും സരിൻ പറഞ്ഞു.

also read: കോൺഗ്രസിനകത്ത് ജനാധിപത്യമില്ല, കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ

പാലക്കാട് വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മനസ് ക്ഷമിക്കില്ല, ഷാഫി വടകരയിൽ പോയപ്പോൾ രാഹുൽ എം എൽ എ ഓഫീസ് തുറന്നു. മണിയടി രാഷ്ട്രീയത്തിൻ്റെ മാതൃകയാണ് രാഹുൽ. യുവാക്കളെ വഴിതെറ്റിക്കുന്നു. കെ എസ് യു വിനെ രാഹുൽ നശിപ്പിച്ചു,വടകരയിൽ ലോഞ്ച് ഇവൻ്റുണ്ടാക്കിയതിൻ്റെ പിൻഗാമിയാണ്, പാലക്കാട്ടുകാരെ രാഹുലിന് അറിയില്ല എന്നും ഷോ ഓഫുകാരെ പാലക്കാട്ടുകാർ സഹിക്കില്ല എന്നും സരിൻ പറഞ്ഞു. വിക്ടോറിയ കോളേജിലെ കെ എസ് യുവിന്റെ വൻ തോൽവിക്ക് കാരണം രാഹുലും ഷാഫിയും ആണ് എന്നും സരിൻ വ്യക്തമാക്കി.

പറഞ്ഞ് പറ്റിക്കുന്നതിനും പരിധിയുണ്ടെന്ന് ഷാഫി പറമ്പിൽ ഓർക്കണം, ഉമ്മൻ ചാണ്ടിയുടെ പേര് ഉച്ചരിക്കാൻ അധികാരം ഷാഫിക്കില്ല, ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല,വോട്ടിനായി ഷാഫി ബിജെപി യുമായി ഡീൽ ഉണ്ടാക്കി, നഗരസഭ ബിജെപി ഭരണം കിട്ടിയത് ഷാഫി ഡീൽ ,വടകരയിലെ വോട്ടർ വിളിച്ചതിൻ്റെ ശബ്ദം പുറത്തുവിടുന്നുവെന്നും വടകരയിൽ ഇടക്ക് പോയി വോട്ടർമാരോട് ഷാഫി നന്ദി കാണിക്കണം എന്നും സരിൻ പറഞ്ഞു. വടകരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം,വി കെ ശ്രീകണ്ഠനെയും ഡിസിസി പ്രസിഡൻ്റുമായി നടത്തിയത് പ്രഹസന ചർച്ചയാണെന്നും സരിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News