പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ പി സരിന്‍ മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി. സരിനെ അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതാണ് വിയോജിപ്പിന് കാരണം. പ്രതിപക്ഷ നേതാവ് അടക്കം തന്നെ അവഗണിച്ചെന്നും സരിന്‍ പറയുന്നു. പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ കെട്ടിയിറക്കണ്ടെന്നും സരിൻ പറഞ്ഞു.
Also Read: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും: കെ ടി ജലീൽ എംഎൽഎ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here