‘അടിക്കടി വേഷം മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളും’: പി സരിൻ

p sarin

അടിക്കടി വേഷ മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളുമെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി സരിൻ. പാലക്കാട് കള്ളപ്പണ ആരോപണ കേസിൽ കുറ്റക്കാർ ആരായാലും വെളിച്ചത്ത് കൊണ്ടുവരണമെന്നും സത്യം തുറന്നുകാട്ടാൻ ഇടതുപക്ഷം ഏതറ്റം വരെയും പോകുമെന്നും സരിൻ പറഞ്ഞു.

‘അന്വേഷണം ഒരു പ്രതിയിലേക്ക് ചുരുങ്ങരുത്. അത് യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ സാഹചര്യമുണ്ടാകും. മൂന്നു മണിക്കൂർ കൊണ്ട് പോയി വരാവുന്ന കോഴിക്കോട്ടേക്ക് എന്തിന് ഇത്ര വസ്ത്രങ്ങളെന്ന് യു ഡി എഫ് സ്ഥാനാർത്ഥി വ്യക്തമാക്കണം. പ്രതി കൂട്ടു പ്രതികൾക്കുള്ള കൂട് പാലക്കാടൻ ജനത കാണിച്ചുതരും’- പി സരിൻ പറഞ്ഞു.

Also read:അഭിനയിക്കാൻ സുരേഷ് ഗോപിക്ക് കേന്ദ്രത്തിന്റെ വിലക്ക്?

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട്‌ ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അട്ടിമറി ലക്ഷ്യമിട്ടു കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് വന്‍തോതില്‍ പണം എത്തിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News