വിജയിച്ച ശേഷം പാലക്കാട് ഉപേക്ഷിച്ചു പോയ പാർട്ടിക്കെതിരെ ജനവികാരം ശക്തം: പി സരിൻ

psarin

വിജയിച്ച ശേഷം പാലക്കാട് ഉപേക്ഷിച്ചുപോയ പാർട്ടിക്കെതിരെ ജനവികാരം ശക്തമാണെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ. വയനാട് പോളിംഗ് ശതമാനം കുറഞ്ഞത് ജനങ്ങളുടെ പ്രതിഷേധം ആണെന്നും സരിൻ പറഞ്ഞു.അതേ പ്രതിഷേധം പാലക്കാട് ഉണ്ടാകുമെന്നും യുഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.

പറഞ്ഞു കൊടുക്കുന്നത് പാടുന്ന ആളാണ് രാഹുൽ എന്നും പാലക്കാടിൻ്റെ പ്രോക്സി എം.എൽ.എ ആവാനാണ് മുൻ എം.എൽ.എ രാഹുലിനെ സ്റ്റാമ്പ് സ്ഥാനാർത്ഥിയാക്കിയത് എന്നും സരിൻ പറഞ്ഞു.രണ്ടാം സ്ഥാനത്തിൻ്റെ കാര്യത്തിലാണ് മത്സരം നടക്കുന്നത്.2026 ൽ ഏതൊക്കെ സിറ്റിൽ ജയിക്കുമെന്ന് ചോദിച്ചാൽ കൈമലർത്തുന്ന കോൺഗ്രസ് നേതാക്കളാണ് ഇപ്പോഴുള്ളത്,എൽ ഡി എഫിനെ മടുത്തതിനാൽ ജയിക്കാം എന്ന ചിന്തയിലാണ് കോൺഗ്രസ്,

വഖഫ് വിഷയം പാലക്കാട് ബി ജെ പിക്ക് ഗുണം ചെയ്യില്ല എന്നുംബി ജെ പി ക്ക് ദ്രുവീകരണ രാഷ്ട്രീയം മാത്രമേ അറിയൂ എന്നും വികസനം പറയാൻ അവർക്കറിയില്ല എന്നും സരിൻ വ്യക്തമാക്കി.ഇരുപതാം തീയതി വോട്ടെടുപ്പ് അട്ടിമറിക്കാൻ പല ഗൂഡാലോചനയും കോൺഗ്രസ് നടത്തുന്നുണ്ട്,ഇ.പി യുടെ പുസ്തകം അട്ടിമറിച്ചത് പ്രതിപക്ഷ നേതാവിൻ്റെ പ്രസ് സെക്രട്ടറിയാണ്.ഓഫീസിൽ അക്ഷരാഭ്യാസമുള്ളവർ ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് നടന്നത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

പൊള്ളയായ കെയ്യടിയിൽ കാര്യമില്ലെന്ന് അൻവറിന് മനസിലായി,വലിയ വേട്ടയാടലുകൾ നടക്കുന്നുണ്ട്,
ഇനിയും ആക്ഷേപവും അധിക്ഷേപവും തുടർന്നാൽ കോൺഗ്രസ് അടിച്ചു പിരിയുന്ന തെളിവുകൾ പുറത്തുവിടുമെന്നും സരിൻ പറഞ്ഞു.ആർ.എസ്.എസുമായി ആരൊക്കെ ചർച്ച നടത്തി എന്ന തെളിവുകൾ പുറത്തുവിടും എന്നും സരിൻ വ്യക്തമാക്കി. എൽഡിഎഫിനെ മടുത്ത് ജനം വോട്ട് ചെയ്യുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

എൽഡിഎഫിനോട് ജനങ്ങൾക്ക് മടുപ്പില്ല,എൽഡിഎഫിന്റെ സ്വീകാര്യത വർദ്ധിക്കുന്നു:
രാഹുൽ ഗാന്ധിയെ പോലും ജനങ്ങൾക്ക് മടുത്തു,അതാണ് വയനാട് പോളിംഗ് ശതമാനം കുറഞ്ഞത്
ഒരു ലക്ഷം പേർ വോട്ട് ചെയ്യാൻ എത്തിയില്ല,കോൺഗ്രസിനെ ജനങ്ങൾ മടുത്തുവെന്നും സരിൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News