സിപിഐഎമ്മിനെ അഭിനന്ദിച്ച് പി സരിൻ. ലോക്സഭയിൽ പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷം പരിശോധന നടത്തി,കോൺഗ്രസിൽ ഒന്നും നടക്കുന്നില്ല,കെട്ടുറപ്പുള്ള പാർട്ടിയാണ് സി പി ഐ എം എന്നും സരിൻ പറഞ്ഞു.തനിക്ക് പാർട്ടിയിൽ ഇടമുണ്ടോ എന്ന് എൽ ഡി എഫ് നേതാക്കളോട് സരിൻ ചോദിച്ചു.തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനൊപ്പം പ്രവർത്തിക്കുമെന്നും സിപിഐഎം എന്നെ പരിഗണിച്ചാൽ ഒപ്പം നിൽക്കും എന്നും ആവശ്യപ്പെട്ടാൽ മത്സരിക്കും സരിൻ പറഞ്ഞു.
ALSO READ: ‘കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം’: പി സരിൻ
പാലക്കാട് ജില്ലയിൽ കോൺഗ്രസ് മുൻകാലങ്ങളിൽ തോറ്റത് വലിയ ഭൂരിപക്ഷത്തിന് ആണ്, തിരിച്ചുവരവിന് ശ്രമം നടത്തുന്നില്ല,ജില്ലയിലെ നേതാക്കളെ ഉപതെരഞ്ഞെടുപ്പിൽ അവഗണിച്ചു,പ്രമുഖ നേതാക്കൾ ജയ സാധ്യതയുള്ളവർക്കായി കത്തയച്ചിട്ടും അവഗണിച്ചു, ആരെ ജയിപ്പിക്കാനാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്,ഉൾക്കളികൾ കോൺഗ്രസിലെ ചിലർക്ക് അറിയാം.ഞാൻ തല വേദനയല്ല എന്നും തലവേദനകൾക്കുള്ള മരുന്നാണ് എന്നും സരിൻ പറഞ്ഞു.അത് ഉൾക്കൊണ്ടാൽ കോൺഗ്രസിലെ പല തലവേദനയും മാറുമെന്നും സരിൻ വ്യക്തമാക്കി.
ഷാഫിക്ക് മൃതു ബിജെപി സമീപനം ആണ്,അതാണ് പാലക്കാട് നഗരസഭ ഭരണത്തിന് കാരണം
സിപിഐഎമ്മിൻ്റെ തലയിൽ ബിജെപി ബാണ്ഡവം സ്തീശൻ കെട്ടിവയ്ക്കുന്നു,കേന്ദ്ര സർക്കാറിനും ബിജെപിക്കെതിരെ കോൺഗ്രസ് എന്തു ചെയ്തു എന്നും സരിൻ ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here