ഡോ. പി സരിൻ എകെജി സെന്‍ററിൽ; സ്വീകരിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

p sarin and mvg

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഡോ പി സരിൻ എകെജി സെന്‍റർ സന്ദർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഡോ. പി സരിനെ സ്വീകരിച്ചു. മന്ത്രിമാരായ സജി ചെറിയാനും എകെ ബാലനും ഒപ്പമുണ്ടായിരുന്നു.

സ്വീകരണ ശേഷം എംവി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് സംസാരിച്ചു. പി സരിൻ ആദ്യമായി എകെജി സെന്‍ററിൽ എത്തിയതാണെന്നും ഞങ്ങൾ ആവേശത്തോടെ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

also read; ‘കേരളം രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനം’; ഹഡിൽ ഗ്ലോബൽ 2024 സ്റ്റാർട്ടപ്പ് മേള ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

ഭാവി രാഷ്ട്രീയ കാര്യങ്ങളും സംഘടനാ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി സ്വതന്ത്രൻ പാർട്ടി ആയി. ഘടകവും മറ്റു ചുമതലകളും സരിനുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

news summery: Dr. P. Sarin visited the AKG Centre, where he was received by CPIM State Secretary MV Govindan Master. Ministers Saji Cherian and AK Balan were also present

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News