എംബിബിഎസ്, സിവില്‍ സര്‍വീസ്, 33ാം വയസ്സില്‍ രാജി, സജീവ രാഷ്ട്രീയ പ്രവര്‍ത്തനം… ചുരുങ്ങിയ കാലയളവില്‍ ഡോ. പി സരിന്‍ സഞ്ചരിച്ചത് വ്യത്യസ്ത വഴികളിലൂടെയാണ്. കോണ്‍ഗ്രസ്സില്‍ ഉന്നത സ്ഥാനത്തിരുന്നിട്ടും ബിജെപിയുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ തുറന്നുപറഞ്ഞ് മതനിരപേക്ഷ, ജനാധിപത്യ, മൂല്യാധിഷ്ഠിത രാഷ്ട്രീയ വഴിയിലേക്ക് വന്നിരിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരിക്കുന്നു.
എംബിബിഎസ് പൂര്‍ത്തിയാക്കി, സിവില്‍ സര്‍വീസില്‍ ആദ്യ ശ്രമത്തില്‍ തന്നെ 555-ാം റാങ്ക് നേടി. സിവില്‍ സര്‍വീസ് ഉദ്യോഗത്തില്‍ തന്നെ ഉള്‍പ്പെടുന്ന ഐഎഎഎസ് (ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ്) ആണ് അദ്ദേഹത്തിന് ലഭിച്ചത്. എട്ട് വര്‍ഷമാണ് സര്‍വീസിലുണ്ടായിരുന്നത്. ഒടുവില്‍ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
കോൺഗ്രസ്സിലുണ്ടായിരുന്ന സമയത്ത് കോക്കസ് രാഷ്ട്രീയത്തിൻ്റെ ഇരയാണെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം പുറത്തെത്തുന്നത്. വ്യക്തിതാത്പര്യത്തിനപ്പുറം ജനങ്ങളെയോ സമൂഹത്തെയോ സ്പർശിക്കുന്ന യാതൊന്നും കോൺഗ്രസ്സ് സംസ്കാരത്തിലില്ലെന്ന് അദ്ദേഹം തുറന്നുപറയുന്നു. സത്യസന്ധതയുടെ രാഷ്ട്രീയത്തിനൊപ്പം നിലകൊള്ളുന്നതിനാണ് താത്പര്യമെന്നും അത് ഇടതുപക്ഷത്തേ സാധ്യമാകുകയുള്ളൂവെന്നും പി സരിൻ വ്യക്തമാക്കുന്നു. സരിൻ ഉയർത്തിയ കലാപത്തീയുടെ ചൂട് ആയിരിക്കും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുക.
പാലക്കാട് നഗരത്തിനടുത്ത് കാടാങ്കോടാത്താണ് സരിന്റെ താമസം. പഴയന്നൂർ ഗവ. ഹൈസ്‌ക്കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കായ സരിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് 2007-ൽ എംബിബിഎസ് നേടി. അവിടെ യൂണിയൻ ചെയർമാനായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here