വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് പി ശശി

pv anwar p sasi

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ക്രിമിനൽ കേസ് നൽകി സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അപകീർത്തികമായ പ്രസ്താവനകൾ നടത്തിയതിനാലാണ് പിവി അൻവറിനെതിരെ നിലവിൽ കേസ് എടുത്തിരിക്കുന്നത്.

അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് പി ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നൽകാത്തതിനെ തുടർന്നാണ് നടപടി. ശശിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.

ALSO READ; പാലക്കാട് കള്ളവോട്ട് പരാതി; ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം വ്യാജ വോട്ട് ചേര്‍ത്തു: ഇ എന്‍ സുരേഷ് ബാബു

ക‍ഴിഞ്ഞ മാസം മൂന്നിന് പിവി അൻവറിന് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി അയച്ചിരിക്കുന്ന വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് ക്രിമിനൽ നടപടിയുമായി പി ശശി മുന്നോട്ട് പോവുന്നത്. പി ശശിക്കെതിരെ വാർത്താസമ്മേളനങ്ങളിലും പരിപാടികളിലും അൻവർ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇതിനൊക്കെയും മറുപടിയില്ലാത്ത സാഹചര്യത്തിലാണ് ക്രിമിനൽ കേസ് നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News