അൻവറിന് പിന്നിൽ അധോലോക സംഘങ്ങൾ; കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നു: പി ശശി

അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്ന് കേസ് ഫയൽ ചെയ്തതിന് ശേഷം പി ശശിയുടെ പ്രതികരണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് അൻവറിന് പിന്നിൽ. നിയമവിരുദ്ധ പ്രവർത്തനം തടയുന്ന സർക്കാറിനെ ലക്ഷ്യം വയ്ക്കുകയാണിവർ.

അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും ഓഫീസിനും എതിരായ വ്യാജ ആരോപണങ്ങൾ അൻവർ ഉന്നയിച്ചതെന്നും പി ശശി പറഞ്ഞു. പിവി അൻവറിൻ്റെ രാഷ്ടീയം മരിച്ചുപോയി. കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണ് അൻവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പാലക്കാട് കള്ളവോട്ട് പരാതി; ബിജെപിയും കോണ്‍ഗ്രസും ബോധപൂര്‍വം വ്യാജ വോട്ട് ചേര്‍ത്തു: ഇ എന്‍ സുരേഷ് ബാബു

തലശ്ശേരി, കണ്ണൂർ കോടതികളിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്ന് ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് അൻവർ മറുപടി നല്കാത്തതിനെ തുടർന്നാണ് നടപടി. ശശിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരുന്നത്.

സ്വർണക്കടത്ത്, ലൈംഗികാതിക്രമം, ആർഎസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല.

ALSO READ; വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ കേസ് നൽകി പി ശശി

നവീൻ ബാബുവിന്റെ മരണം, ഇപി ജയരാജന്റെ പുസ്തക വിവാദം എന്നിവയുടെയും പിന്നിൽ ശശി ആണെന്ന് പാലക്കാട് അൻവർ പ്രസംഗിച്ചിരുന്നു. ഈ ആരോപണങ്ങളിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് ആരോപണങ്ങളിൽ തലശ്ശേരിയിലുമായാണ് കേസ് ഫയൽ ചെയ്തത്. അഡ്വ. കെ വിശ്വൻ മുഖേന ഹർജി സമർപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News