സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അനുമതി നല്‍കൂ എന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.
തൊഴിലിടങ്ങളില്‍ സ്ത്രീ വിരുദ്ധത കടന്ന് വരുന്നത് കൂടുകയാണ്. സിനിമ സമൂഹത്തില്‍ വരുത്തുന്ന ചലനങ്ങളെ കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ടെന്നും സിനിമാ രംഗത്തെ സ്ത്രീ വിരുദ്ധ ആശയങ്ങള്‍ കിഴ്‌പ്പെടുത്തുന്നുവെന്നും സതീദേവി പറഞ്ഞു.
വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രമുഖ നടിപോലും ആസൂത്രിതമായ ആക്രമിക്കപ്പെട്ടു. മലയാള സിനിമയിലെ പ്രശസ്ത നടനെ തന്നെ ജയിലില്‍ അടയ്‌ക്കേണ്ടി വന്നു. അതിക്രമങ്ങള്‍ക്ക് അവസാനം വേണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും സതീദേവി വ്യക്തമാക്കി.
കോടതിയില്‍ ഫയല്‍ചെയ്ത റിട്ടിലും വനിത കമ്മീഷന്‍ കക്ഷിചേര്‍ന്നു. ഹൈക്കോതി നിര്‍ദ്ദേശം പാലിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുത്തുവെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ‘തൊഴിലിടത്തിലെ സ്ത്രീ’ എന്ന വനിത കമ്മിഷന്‍ സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സതീദേവി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here