ദ്വയാർത്ഥ പ്രയോഗത്തിലൂടെ ഒരു സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും എതിരായിട്ടുള്ള പ്രതികരണം നടത്തിയ കോടീശ്വരനായ ഒരു വ്യക്തിയെ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവരാനും തക്കവണ്ണം നിയമവാഴ്ചയുള്ള ഒരു സംസ്ഥാനമാണ് നമ്മുടേത് എന്നതിൽ വളരെ സന്തോഷമുണ്ടെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പലപ്പോഴും സ്ത്രീയുടെ അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ മടിച്ച് നിൽക്കുന്നത് നാം കാണാറുണ്ട്.
സ്ത്രീയുടെ അന്തസ്സിന് പോറലേൽക്കും വിധം വാക്കു കൊണ്ടോ നോട്ടം കൊണ്ടോ ആംഗ്യം കൊണ്ട് പോലുമോ ഉള്ള ഒരു പ്രവർത്തനവും അരുത് എന്നനുശാസിക്കുന്ന നിയമം നാട്ടിലുണ്ടെങ്കിൽ സ്ത്രീക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിന്‍റെ തുടക്കമാണ് ഈ കേസ്.
സൈബർ ഇടങ്ങളിലെ കുറ്റകൃത്യം തടയാൻ സൈബർ പോലീസിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടാവണം. രാഹുൽ ഈശ്വറിനെതിരെയും പരാതി ഹണിറോസ് സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടുണ്ട്. അതും പരിശോധിക്കപ്പെടണം. എന്ത് വൃത്തികേടുകളും പറയാനുള്ള ഇടങ്ങളായിട്ട് സാമൂഹ്യ മാധ്യമങ്ങളെ കാണരുത് എന്ന സന്ദേശമാണ് കോടതി വിധിയെന്നും പി സതീദേവി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here