വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു: പി സതീദേവി

വനിതാ ഓട്ടോഡ്രൈവറെ മർദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തെന്ന് കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിഷയത്തെ വളരെ ഗൗരവമായി കാണുന്നു. മർദ്ദനമേറ്റ ജയ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഉറപ്പാക്കണം. പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ വനിതാ കമ്മീഷൻ കൃത്യമായി ഇടപെട്ടിരുന്നു. യുവതിക്ക് കൗൺസിലിംഗ് നൽകിയിരുന്നു.

Also Read: മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സീറ്റ് ലഭിക്കാത്തതല്ല കാരണം: മന്ത്രി വി ശിവൻകുട്ടി

വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് സ്വന്തം വ്യക്തിത്വത്തെ പറ്റി അഭിമാനം ഉണ്ടാകണം. രണ്ട് അടി കൊണ്ടാലും കുഴപ്പമില്ലെന്ന മനോഭാവം മാറണം. മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം. പെൺകുട്ടി സമ്മർദത്തിന് വഴങ്ങിയാണോ മൊഴിമാറ്റി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കണം. യുവതി എവിടെയാണെന്ന് കണ്ടെത്തണം. അതിനു ശേഷം വിഷയത്തിൽ പരിശോധന നടത്തുമെന്നും സതീദേവി പറഞ്ഞു.

Also Read: ‘ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ട്’: മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News