‘അന്ന സെബാസ്റ്റ്യന്റെ മരണം അതി ദാരുണം; ഇ വൈ കമ്പനിയുടെത് നിഷ്ഠൂര നിലപാട്’: പി സതീദേവി

അന്ന സെബാസ്റ്റ്യന്റെ മരണം അതി ദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇ വൈ കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണെന്നും പി സതീദേവി പറഞ്ഞു. വിഷയം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചർത്തു. തൊഴിൽ സമ്മർദ്ദം മൂലം മരിച്ച അന്നാ സെബാസ്റ്റ്യൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

Also read:‘കോടിയേരി രാഷ്ട്രീയ – സംഘടനാ വിഷയങ്ങളിൽ സമചിത്തതയോടെ ഇടപെട്ട നേതാവ്’: എസ്ആർപി

‘അന്നയുടെ മാതാവിനോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഭാരത്തെ കുറിച്ച് ഐടി മേഖലയിൽ നിന്ന് നിരവധി പരാതികൾ വനിതാ കമ്മീഷന് ലഭിക്കുന്നുണ്ട്. വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കും’- പി സതീദേവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News