‘രഞ്ജിത്തിനെതിരായ ആരോപണത്തിൽ നടപടി സംബന്ധിച്ച് സർക്കാറിനോട് റിപ്പോർട്ട് തേടും’: പി സതീദേവി

P Satidevi

രഞ്ജിത്തിനെതിരായ ആരോപണത്തിൽ നടപടി സംബന്ധിച്ച് സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ആർക്കെങ്കിലും നേരെ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി സ്വീകരിക്കും. എത്ര ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ആളായാലും നടപടി ഉണ്ടാകും. ആരോപണം തെളിയുന്നപക്ഷം ഉന്നതസ്ഥാനത്ത് നിന്ന് അത്തരം ആളെ അവിടെനിന്നു മാറ്റും. ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി ഉണ്ടാകും. പ്രശ്നങ്ങൾ സഹിച്ച് ജീവിക്കേണ്ടവരാലാൽ സ്ത്രീകൾ. തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ആത്മവിശ്വാസത്തോടെ പുറത്ത് കൊണ്ട് വരാൻ സ്ത്രീകളോട് പറയുന്നു. അവരുടെ ഒരു പ്രശ്നങ്ങളും ചർച്ച ചെയ്യാതെ പോകില്ല.

Also Read: രഞ്ജിത്തിനെതിരായ ആരോപണം; കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകും: മന്ത്രി ശിവൻകുട്ടി

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന നിരവധി ആളുകൾക്ക് നേരെ ആരോപണങ്ങൾ വന്നിട്ടുണ്ട്. അവർക്ക് നേരെ കൃത്യസമയത്ത് തന്നെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. പ്രശസ്ത സിനിമാതാരത്തിനു നേരിടേണ്ടി വന്ന ആക്രമണത്തിൽ പോലും ഉന്നതസ്ഥാനത്തുള്ള ഒരു നടന് ജയിൽ പോകേണ്ട സാഹചര്യം വന്നിട്ടുണ്ട്. സംവിധായകർക്ക് നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റിന്റെ പരാതിയിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ആരെയും ഈ സർക്കാർ രക്ഷിക്കാനൊന്നും നോക്കാറില്ലെന്നും സതീദേവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News