“ലോക കേരള സഭയുടെ പേരില്‍ വ്യാജ ആരോപണം”: ഖജനാവിൽനിന്ന് പണം എടുക്കില്ലെന്ന് പി. ശ്രീരാമകൃഷ്ണന്‍

ലോക കേരള സഭയെ വക്രീകരിക്കാനും ഇകഴ്ത്തികാട്ടാനുമുള്ള ശ്രമം നടക്കുന്നതായി മുന്‍ നിയമസഭ സ്പീക്കറും നോർക്ക റസി‍ഡന്‍റ് വൈസ് ചെയർപേ‍ഴ്സണുമായ പി.ശ്രീരാമകൃഷ്ണൻ. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ സംഘാടക സമിതികളാണ് ചെലവ് വഹിക്കുന്നത്. സ്പോൺസർഷിപ്പിലൂടെയാണ്  പണം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും ഫാഷിസ്റ്റുകള്‍ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നു: കെ.ടി ജലീല്‍

പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാൻ പണം നൽകേണ്ടതില്ല. റജിസ്ട്രേഷൻ സൗജന്യമാണ്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. ലോക കേരള സഭയെ വക്രീകരിച്ച് ദുർബലമാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയെ ആർക്കും കാണാം. അതിനു പണം മാനദണ്ഡമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈമാസം 9 മുതൽ 11 വരെ ന്യൂയോർക്കിലാണ് സമ്മേളനം. യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ വ്യക്തികളിൽനിന്ന് 82 ലക്ഷംരൂപ സംഘാടക സമിതി പിരിക്കുന്നുവെന്ന തരത്തിലെ താരിഫ് കാർഡ് വാര്‍ത്തയായിരിന്നു.

ALSO READ: നായക്ക് വേണ്ടി 16 ലക്ഷത്തിന്റ വീട് നിര്‍മിച്ച് യുവാവ്, വൈറലായി വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News