ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചതിൽ സന്തോഷം; പി ടി ഉഷ

ബ്രിജ്‌ ഭൂഷണിനെതിരായുള്ള സമരം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷ. ‘സന്തോഷമുണ്ട്. അവർ കായിക താരങ്ങളല്ലേ. നന്നായിട്ട് അത് ചെയ്യുകയല്ലേ വേണ്ടത്. അവർ നല്ല നിലയിലൊക്കെ ആയതിൽ സന്തോഷമുണ്ട്. എല്ലാം നന്നായി വരട്ടെയെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്.’ – പി ടി ഉഷ പറഞ്ഞു.

also read; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടോം ജോസഫ്

കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചത്. ബ്രിജ്‌‌ഭൂഷണിനെതിരെ ജൂൺ 15നകം പൊലീസ് കുറ്റപത്രം സമർപ്പിക്കും,​ ബ്രിജ് ഭൂഷൺ ഇനി ഫെഡറേഷൻ തലപ്പത്തേക്ക് വരില്ല തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി പ്രധാനമായും നൽകിയത്. ഇതോടെ ജൂൺ 15വരെ സമരം നടത്തില്ലെന്നും ഉറപ്പുകൾ പാഴായാൽ വീണ്ടും പ്രതിഷേധം തുടരുമെന്നും താരങ്ങൾ അറിയിച്ചു.

also read; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News