ആര്യാടൻ ഷൗക്കത്തിനെതിരെ വീണ്ടും പി വി അൻവർ രംഗത്ത്.വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ ഇടപെട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത് അദ്ദേഹം സ്ഥിരമായി നാട്ടിൽ ഇല്ലാത്തതുകൊണ്ടാണെന്ന് പിവി അൻവർ പറഞ്ഞു.
നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും ആര്യാടൻ ഷൗക്കത്ത് അറിയുന്നില്ലെന്നും പി വി അൻവർ വിമർശിച്ചു.അടുത്ത തദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്നിരുപാധിക പിന്തുണ നൽകുമെന്നുംമണ്ഡലത്തിലെ മികച്ച സാമൂഹ്യ ചുറ്റുപാട് വി എസ് ജോയിക്ക് ഉണ്ടെന്നും പിവി അൻവർ പറഞ്ഞു.
ALSO READ; മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യ; കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി
അതേസമയം പിവി അൻവറിൻ്റെ ക്ഷണം തള്ളി എ വി ഗോപിനാഥ് രംഗത്ത് വന്നു. അൻവറിന്റെ യുഡിഎഫ് പ്രവേശനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എവി.ഗോപിനാഥിനെ പിവി അൻവർ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. അൻവർ പെരിങ്ങോട്ടുകുറുശ്ശിയിലെ ഗോപിനാഥിൻ്റെ വീട്ടിലെത്തി കൂട്ടിച്ചേർത്തു.സ്വതന്ത്ര സംവിധാനത്തിൽ പ്രവർത്തിക്കാനാണ് താൽപര്യം എന്നും അദ്ദേഹം പറഞ്ഞു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ പിന്തുണ തേടുമെന്നും ഗോപിനാഥ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here